
ടി20 ലോകകപ്പ് യു എ ഇയില്‍ നടക്കുമെന്ന് ബി സി സി ഐ. ഇതു സംബന്ധിച്ച് തത്വത്തില്‍ തീരുമാനിച്ചതായും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലുമായി ആശയവിനിമയം നടത്തുമെന്നും ബി സി സി ഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജൂണ്‍ 28നകം അറിയിക്കാന്‍ ഐ സി സി കഴിഞ്ഞ ബോര്‍ഡ് മീറ്റിംഗില്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയില്‍ കൊവിഡ് രോഗവ്യാപനം ശക്തമായി നിലനില്‍ക്കുന്നതിനാലാണ് ടൂര്‍ണമെന്റ് യു എ ഇയിലേക്ക് മാറ്റാന്‍ ധാരണയായത്. ഇക്കാര്യത്തെ സംബന്ധിച്ച് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ബി സി സി ഐയുടെ ഔദ്യോഗിക പ്രതികരണം വന്നത് ഇപ്പോഴാണ്. നേരത്തെ ഐ പി എലും യു എ ഇയിലേക്ക് മാറ്റാന്‍ തീരുമാനമായിരുന്നു.
ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയായിരുന്നു ആദ്യം ലോകകപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. തീയതി സംബന്ധിച്ച് വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്. ലോകകപ്പ് ഇന്ത്യക്ക് പുറത്ത് യു എ ഇയിലാണ് നടക്കുന്നതെങ്കിലും ടൂര്‍ണമെന്റിന്റെ നടത്തിപ്പ് അവകാശം ബി സി സി ഐക്ക് തന്നെയായിരിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here