ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ച് ട്വിറ്റര്‍. ജമ്മു കശ്മീർ, ലഡാക്ക് എന്നിവ പ്രത്യേക രാജ്യമായാണ് ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ട്വിറ്ററിന്റെ കരിയർ വെബ്‌സൈറ്റിലാണ് ഭൂപടം തെറ്റായി പ്രസിദ്ധീകരിച്ചത് .
കേന്ദ്രസർക്കാരും ട്വിറ്ററും തമ്മിൽ പുതിയ ഐടി നിയമവുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കെയാണ് പുതിയ വിവാദം. യുഎസ് പകർപ്പാകവകാശനിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കേന്ദ്ര ഐ.ടി – നിയമകാര്യ മന്ത്രി രവിശങ്കർപ്രസാദിന്റെ അക്കൗണ്ട് ട്വിറ്റർ ബ്ലോക്ക് ചെയ്തിരുന്നു.
നേരത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് നീക്കം ചെയ്തത് ചർച്ചയായിരുന്നു.. പുതിയ ഐ.ടി നിയമങ്ങൾ പാലിക്കാത്തതിന്
ട്വിറ്ററിനുള്ള നിയമപരിരക്ഷ കേന്ദ്രസർക്കാർ ഒഴിവാക്കിയിരിക്കുകയാണ്. ഇതേ തുടർന്ന് ടൂൾ കിറ്റ് സംഭവത്തിൽ ട്വിറ്ററിന്റെ ഇന്ത്യ മേധാവി മനീഷ് മഹേശ്വരിയെ മെയ് 31 ന് ദില്ലി പൊലീസ് ചോദ്യം ചെയ്തിരുന്നു. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ട്വിറ്ററിനെതിരെ കേന്ദ്രസർക്കാർ നടപടി കടുപ്പിച്ചേക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.