തന്റെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്തു; സംഘപരിവാറിന്റെ ഗൂഢാലോചനയെന്ന് പ്രസീത അഴീക്കോട്

തന്റെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന പരാതിയുമായി ജെ ആര്‍ പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് രംഗത്ത്. ഇന്നലെ രാത്രിയോടെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് പ്രസീത പറയുന്നു. സംഭവത്തില്‍ പൊലീസിന് പ്രസീത പരാതി നല്‍കിയിട്ടുണ്ട്. ബി ജെ പി – സംഘപരിവാര്‍ പ്രവര്‍ത്തകരാണ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്നാണ് പ്രസീതയുടെ ആരോപണം.

എന്‍ ഡി എയില്‍ ചേരുന്നതിന് മുന്നോടിയായി കെ സുരേന്ദ്രന്‍ സി കെ ജാനുവിന് പണം നല്‍കിയതായി നേരത്തെ പ്രസീത അഴീക്കോട് ആരോപിച്ചിരുന്നു. തിരുവനന്തപുരത്ത് വച്ച് പത്ത് ലക്ഷവും മാര്‍ച്ച് 26ന് ബത്തേരി മണിമല ഹോംസ്റ്റേയില്‍ വച്ച് 25 ലക്ഷവും സി കെ ജാനുവിന് കൈമാറിയെന്നായിരുന്നു പ്രസീതയുടെ ആരോപണം. ഇടപാടിന്റെ ഭാഗമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ ഓഡിയോയും പ്രസീത പുറത്തു വിട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News