കൊവിഡ് പ്രതിസന്ധിയില്‍ വീണ്ടും ഉത്തേജന പാക്കേജുമായി കേന്ദ്രസർക്കാർ; സാധാരണക്കാരുടെ കൈകളിലേക്ക് നേരിട്ട് പണമെത്തിക്കാൻ ഉപകരിക്കില്ലെന്ന് പ്രതിപക്ഷം

കൊവിഡ് പ്രതിസന്ധി മറികടക്കാൻ വീണ്ടും ഉത്തേജന പാക്കേജുമായി കേന്ദ്രസർക്കാർ. എട്ടിന ദുരിതാശ്വാസ പദ്ധതികളാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. 1.1 ലക്ഷം കോടി രൂപയുടെ വായ്പ ഗ്യാരന്റി പ്രഖ്യാപിച്ചു. ടൂറിസ്റ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. വിസ വിതരണം പുനരാരംഭിച്ചു കഴിഞ്ഞാൽ ആദ്യത്തെ അഞ്ചു ലക്ഷം ടൂറിസ്റ്റ് വിസകൾ സൗജന്യമായി നൽകും. മുൻ പദ്ധതികളൊക്കെ കൊവിഡ് പ്രതിസന്ധി മറികടക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്.

കൊവിഡ് മൂലം തകർച്ചയിലായ മേഖലകൾക്കായി 1.1 ലക്ഷം കോടി രൂപയുടെ വായ്പ ഗ്യാരന്റിയാണ്  കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 50000 കോടി രൂപയുടെ സഹായവും മറ്റു മേഖലകൾക്കായി 60000 കോടി രൂപയും പ്രഖ്യാപിച്ചു.

ആരോഗ്യ മേഖലയ്ക്ക് 7.95 ശതമാനവും മറ്റുമേഖലകൾക്ക് 8.25 ശതമാനവുമാണ് പലിശനിരക്ക്. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ വഴി മൂന്ന് വർഷ കാലവധിയിൽ 25ലക്ഷം വരെ വായ്‌പ ലഭ്യമാക്കും. മുൻ പദ്ധതികൾ കൊണ്ട് പ്രതിസന്ധി മറികടക്കാൻ കഴിയാഞ്ഞതോടെയാണ് 8 ഇന പദ്ധതികൾ പ്രഖ്യാപിച്ചത്.

കൊവിഡ് ഏറ്റവും ബാധിച്ച  ടൂറിസ്റ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. വിസ വിതരണം പുനരാംഭിച്ചാൽ  അഞ്ചു ലക്ഷം ടൂറിസ്റ്റ് വിസകൾ സൗജന്യമായി നൽകും.  സൗജന്യ വിസ ലഭിക്കുന്നവർ 21 ദിവസം ചുരുങ്ങിയത് ഇന്ത്യയിൽ തങ്ങണം. പ്രതിദിനം 2400 രൂപ ചെലവഴിക്കണം എന്ന നിബന്ധനയും മുന്നോട്ട് വെക്കുന്നു. 2022 മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി.

ട്രാവൽ ഏജൻസികൾക്ക് പത്ത് ലക്ഷം രൂപ വായ്പയും  ടൂറിസ്റ്റ് ഗൈഡുകൾക്ക് ഒരു ലക്ഷം രൂപയുടെ വായ്പയും പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചു. ഇതിന് പുറമെ കുട്ടികളെ കേന്ദ്രീകരിച്ച് പൊതു ആരോഗ്യ മേഖലയിൽ 23, 220 കോടി ചെലവിടും. എന്നാൽ പുതിയ പദ്ധതികളും കൊവിഡിൽ നാട്ടംതിരിയുന്ന സാധാരണക്കാരുടെ കൈകളിലേക്ക് നേരിട്ട് പണമെത്തിക്കാൻ ഉപകരിക്കില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News