മഹാരാഷ്ട്രയില്‍ 6,727 പുതിയ കൊവിഡ് കേസുകള്‍; മരണം 101

തിങ്കളാഴ്ച മഹാരാഷ്ട്രയില്‍ 6,727 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 58,00,925 ആയി. 101 പേരുടെ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 1,21,573 ആയി. 10,812 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ 1,17,874 പേരാണ് ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 95.99 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 2.01% ആണ്. നിലവില്‍ 6,15,839 പേര്‍ വീടുകളിലും 4,245 പേര്‍ വിവിധ കൊവിഡ് കേന്ദ്രങ്ങളിലും ചികിത്സയിലാണ്.

മുംബൈയില്‍ 608 പുതിയ കൊവിഡ് കേസുകളും 18 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നഗരത്തില്‍ രോഗികളുടെ എണ്ണം 7,20,964 ഉം മരണസംഖ്യ 15,414.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News