
ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ടീമിലെ മൂന്ന് താരങ്ങളെ പുറത്താക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബയോ ബബിള്‍ ലംഘനം നടത്തിയ താരങ്ങളെയാണ് പുറത്താക്കിയത്. താരങ്ങള്‍ ഹോട്ടലിനു പുറത്ത് സമയം ചെലവഴിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരങ്ങളെ പുറത്താക്കിയത്. താരങ്ങള്‍ ഉടന്‍ തന്നെ ശ്രീലങ്കയിലേക്ക് തിരികെ പോകുമെന്ന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
ഡര്‍ഹാമിലാണ് നിലവില്‍ ശ്രീലങ്കന്‍ ടീം അംഗങ്ങള്‍ ഉള്ളത്. ഹോട്ടലില്‍ അല്ലാത്ത മറ്റൊരിടത്ത് ഇരുവരും ഇരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്നും ഇരുവരും ബയോ ബബിള്‍ ലംഘിച്ചോ എന്നതിനെപ്പറ്റി ഇതുവരെ വ്യക്തതയില്ലെന്നും ടീം മാനേജര്‍ മനുജ കരിയപ്പെരുമ പറഞ്ഞിരുന്നു.
ടി-20 പരമ്പരയില്‍ മൂന്ന് മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ട് ശ്രീലങ്കയെ തൂത്തുവാരിയിരുന്നു. ആദ്യ ടി-20 8 വിക്കറ്റിനു വിജയിച്ച ഇംഗ്ലണ്ട് രണ്ടാമത്തെ മത്സരത്തില്‍ മഴനിയമത്തിന്റെ ആനുകൂല്യത്തോടെ അഞ്ച് വിക്കറ്റിന് ശ്രീലങ്കയെ തോല്പിച്ചു. അവസാന മത്സരത്തില്‍ 89 റണ്‍സിന് ശ്രീലങ്കയെ കെട്ടുകെട്ടിച്ചാണ് ആതിഥേയര്‍ പരമ്പര തൂത്തുവാരിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here