വിവാദ ഭൂപടം: ലഡാക്കിനെ ഒഴിവാക്കിയ ഇന്ത്യന്‍ ഭൂപടം നീക്കം ചെയ്തു ട്വിറ്റര്‍

ജമ്മു കശ്മീരിനേയും ലഡാക്കിനേയും ഒഴിവാക്കിയ ഇന്ത്യയുടെ വിവാദ ഭൂപടം ട്വിറ്റര്‍ നീക്കം ചെയ്തു. കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഭൂപടം നീക്കം ചെയ്തത്.

ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടമിട്ടത് വലിയ വിവാദങ്ങള്‍ക്ക് കാരണമായി തീര്‍ന്നിരുന്നു. ട്വിറ്ററിന്റെ വെബ്സൈറ്റില്‍ കരിയര്‍ വിഭാഗത്തിലാണ് ഇന്ത്യയുടെ തെറ്റായ മാപ്പ് നല്‍കിയത്. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമിലെ കരിയര്‍ വിഭാഗത്തില്‍ ദൃശ്യമാകുന്ന മാപ്പില്‍ ജമ്മുകശ്മീര്‍, ലഡാക്ക് എന്നിവ രാജ്യത്തിന് പുറത്തായാണ് കാണിച്ചിരുന്നത്.

അതേസമയം, സംഭവത്തെ തുടര്‍ന്ന് ട്വിറ്റര്‍ യാതൊരു വിശദീകരണവും ഇതുവരെ നല്‍കിയിട്ടില്ല. ഗൗരവമായ വിഷയമാണെന്നും കടുത്ത നടപടിക്കൊരുങ്ങുമെന്നും കേന്ദ്ര ഐ ടി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News