കനേഡിയൻ നെഹ്രു ട്രോഫി വള്ളംകളി ഓഗസ്റ്റ് 21ന്; എം. എ. യൂസഫലി മുഖ്യാതിഥി

ബ്രാംപ്ടണ്‍ മലയാളി സമാജം ഓണാഘോഷത്തോടനുബന്ധിച്ചു വര്‍ഷം തോറും നടത്തിവരാറുള്ള വള്ളംകളി മത്സരത്തിനായി ഒരുക്കങ്ങൾ പൂർത്തിയായി.

കനേഡിയൻ നെഹ്രു ട്രോഫി ബോട്ട് റേസ് ആഗസ്റ്റ് 21 ന് ഒന്റാരിയോയിലെ പ്രൊഫസേഴ്‌സ് ലേക്കിൽ രാവിലെ 11 മണി മുതൽ വൈകീട്ട് 5 മണി വരെ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യ സംഘാടകനും സമാജം പ്രസിഡന്റുമായ കുര്യൻ പ്രാക്കാണം അറിയിച്ചു. മത്സരത്തിൽ പ്രമുഖ വ്യവസായി എം. എ. യൂസഫലിയാണ് മുഖ്യാതിഥി.

കാനഡയുടെ സംസ്‌കാരത്തിലേയ്ക്ക് ഇഴകിചേർന്ന പല സംസ്‌കാരങ്ങളുടെയും ഓർമപ്പെടുത്തൽ കൂടിയാണ് മലയാളികൾ സംഘടിപ്പിക്കുന്ന ഈ ജലോത്സവമെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആശംസിച്ചത്. കനേഡിയൻ നെഹ്രു ട്രോഫി ബോട്ട് റേസിലേക്ക് ഏവരെയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി ഇത്തരമൊരു മത്സരത്തിന് വേദിയൊരുക്കിയ സംഘാടകരേയും, വോളണ്ടിയർമാരേയും പ്രത്യേകം അഭിനന്ദിച്ചു.

കഴിഞ്ഞ പത്ത് വർഷമായി സംഘടിപ്പിക്കുന്ന ജലോത്സവം കാനഡ സ്വദേശികളും ഏറെ ആവേശത്തോടെയാണ് ഉറ്റുനോക്കുന്നതെന്നാണ് കുര്യൻ പറയുന്നത് . ഇക്കുറി കൊവിഡ് മാനദണ്ഡങ്ങളെല്ലാം പൂർണമായി പാലിച്ചുകൊണ്ടായിരിക്കും മത്സരം നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News