കണ്ണൂരിലെ കുപ്രസിദ്ധമായ പുത്തൻകണ്ടം,വെണ്ടുട്ടായി ക്വട്ടേഷൻ സംഘങ്ങൾ പ്രവർത്തിക്കുന്നത് ആർ എസ് എസ് തണലിൽ

കണ്ണൂരിലെ കുപ്രസിദ്ധമായ പുത്തൻകണ്ടം,വെണ്ടുട്ടായി ക്വട്ടേഷൻ സംഘങ്ങൾ പ്രവർത്തിക്കുന്നത് ആർ എസ് എസിന്റെ തണലിൽ. ക്വട്ടേഷൻ സംഘങ്ങളെ തളളിപ്പറയാതെ സംരക്ഷിക്കുന്ന നിലപാടാണ് ആർ എസ് എസ് സ്വീകരിക്കുന്നത്.

2013 ഒക്ടോബർ 13 ലെ മലയാള മനോരമ കണ്ണൂർ എഡിഷൻ പത്രം പുറത്തിറങ്ങിയത് കണ്ണൂരിലെ കോട്ടഷൻ സംഘത്തെ കുറിച്ചുള്ള പ്രത്യേക സപ്ലിമെൻ്റുമായിട്ടായിരുന്നു. ഖദറിട്ട പ്രമുഖന്റെ ഗുണ്ടാ രാജ് എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച വാർത്ത കോൺഗ്രസ് നേതാവ് ആർ എസ് എസ് ബന്ധമുള്ള ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് നടത്തിയ ഓപ്പറേഷനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

മറ്റ് പ്രമുഖ പത്രങ്ങളും ഈ സംഘത്തെ കുറിച്ച് പരമ്പരകൾ പ്രസിദ്ധീകരിച്ചെങ്കിലും ഇതിൽ ഉൾപ്പെട്ടവരെ തള്ളിപ്പറയാനോ നടപടി സ്വീകരിക്കാനോ ബിജെപിയും കോൺഗ്രസ്സും തയ്യാറായില്ല.പുത്തൻകണ്ടം, വെണ്ടുട്ടായി എന്നീ പേരുകളിൽ കുപ്രസിദ്ധിയാർജിച്ച കണ്ണൂരിലെ ക്വട്ടേഷൻ സംഘങ്ങൾ ആർഎസ്എസ് തണലിലാണ് പ്രവർത്തിക്കുന്നത്.

ഈ സംഘത്തിൽ പെട്ടവരെല്ലാം നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സജീവ ആർ എസ് എസ് പ്രവർത്തകരാണ്. സ്വർണ്ണകളളക്കടത്ത്, കുഴൽപ്പണം കടത്തൽ, മറ്റ് സംഘങ്ങളെ ആക്രമിച്ച് കവർച്ച തുടങ്ങിയവയാണ് ക്രിമിനൽ പ്രവർത്തനങ്ങൾ.കുഴൽപ്പണം വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംഘാംഗങ്ങൾ പരസ്പരം ഏറ്റുമുട്ടിയ സംഭവങ്ങളുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here