സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറയുന്നു; ജാഗ്രതയിൽ വിട്ടുവീ‍ഴ്ച പാടില്ലെന്ന് ആരോഗ്യവിദഗ്ധർ

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിന്‍റെ തീവ്രത കുറയുന്നു. പ്രതിദിന രോഗ ബാധിതരുടെ എണ്ണം പതിനായിരത്തിൽ താ‍ഴെയെത്തി. എന്നാൽ മൂന്നാം തരംഗത്തിന്‍റെ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രതയിൽ വിട്ടുവീ‍ഴ്ച പാടില്ലെന്നും ആരോഗ്യവിദഗ്ധർ.

കേരളത്തിൽ വലിയ രോഗ വ്യാപനവും ജീവഹാനിയുമാണ് രണ്ടാം കൊവിഡ് തരംഗം സൃഷ്ടിച്ചത്. എന്നാൽ മുൻകൂട്ടി കണ്ടുള്ള പ്രവർത്തനത്തിലൂടെയാണ് വലിയ വിപത്തിൽ നിന്നും കേരളം രക്ഷപ്പെട്ടത്. ഇന്ന് രണ്ടാം തരംഗത്തിന്‍റെ തീവ്രത കുറയുമ്പോൾ അത് സർക്കാർ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാകുകയാണ്.

പ്രതിദിന കേസുകളുടെ എണ്ണം പതിനായിരത്തിൽ താ‍ഴെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താ‍ഴെ എത്തിയതും രണ്ടാം തരംഗത്തിന്‍റെ ആശങ്കയിൽ നിന്നും കേരളത്തെ കരകയറ്റുന്നതാണ്. എന്നാൽ മൂന്നാം തരംഗത്തിന്‍റെ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രതയിൽ വിട്ടുവീ‍ഴ്ച പാടില്ലെന്ന് ആരോഗ്യവിദഗ്ധർ ആവശ്യപ്പെടുന്നു.

രണ്ടാം തരംഗം മുന്നിൽക്കണ്ട് നടത്തിയ പ്രവർത്തനങ്ങൾ പോലെ ആശുപത്രി, കിടക്കകൾ,ഓക്സിജൻ എന്നിവ കൂടുതൽ സജ്ജമാക്കാൻ ആരോഗ്യവകുപ്പ് തയ്യാറെടുപ്പുകൾ ആരംഭിച്ചു. വാക്സിൻ 18 വയസിന് മുകളിൽ എല്ലാവർക്കും നൽകാനുള്ള തീരുമാനവും മൂന്നാം തരംഗത്തിനെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായാണ്. എന്നാൽ വൈറസ് വകഭേദത്തിന്‍റെ ആശങ്ക അതും സംസ്ഥാനത്ത് തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News