ലക്ഷദീപ് വിഷയം; ഇടത് എം പിമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലക്ഷദീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച അഡ്മിനിസ്ട്രേറ്ററുടെ നടപടി ചോദ്യം ചെയ്ത് ഇടത് എം പി മാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.പാർലിമെന്റ് അംഗങ്ങളായ എളമരം കരിം, വി. ശിവദാസൻ, എ.എം ആരിഫ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

ലക്ഷദീപ് നിവാസികൾക്കെതിരെ വിവാദ നിയമങ്ങൾ പാസാക്കിയ സാഹചര്യത്തിലാണ് ലക്ഷദീപ് സന്ദർശനത്തിന് അനുമതി തേടിക്കൊണ്ട് പാർലിമെന്റംഗങ്ങളായ തങ്ങൾ ഭരണകൂടത്തെ സമീപിച്ചതെന്നും, എന്നാൽ അപേക്ഷകൾ പരിഗണിക്കാൻ പോലും ലക്ഷദീപ് ഭരണകൂടം തയ്യറായില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇത് കടുത്ത ജനാധിപത്യ നിഷേധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എം.പിമാർ ഹൈക്കോടതിയെ സമീപിച്ചത്.

സമാന വിഷയത്തിൽ യു ഡി എഫ് എം പിമാർ സമർപ്പിച്ച മറ്റൊരു ഹർജി കോടതിയുടെ പരിഗണനയിലാണ്.കൊവിഡുമായി ബന്ധപ്പെട്ട ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലാണ് എം പി മാർക്ക് അനുമതി നൽകാത്തത് എന്നാണ് ദ്വീപ് ഭരണകൂടത്തിൻ്റെ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News