വടകരയിൽ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകര: പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുന്നത്തുകര എണ്ണക്കണ്ടി സിറാജിന്റെ മകന്‍  ഷിയാസിന്റെ (22 ) മൃതദേഹമാണ് കണ്ടെത്തിയത്. മണിയൂര്‍ പഞ്ചായത്തിലെ തുറശ്ശേരിക്കടവ് പാലത്തിന് സമീപം പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതാവുകയായിരുന്നു.

മണിയൂര്‍  മൂഴിക്കല്‍ ചീര്‍പ്പിനോട് ചേര്‍ന്ന ഭാഗത്ത് ഞായറാഴ്ച വൈകീട്ട് ആറേമുക്കാലോടെ ഫൂട്ബോള്‍ കളി കഴിഞ്ഞ് കുളിക്കാനെത്തിയപ്പോഴാണ് അപകടം. വേലിയിറക്കമായിരുന്നതിനാല്‍ ഒഴുക്ക് ശക്തമായിരുന്നു. ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു.

യുവാവിനെ കാണാതായത് മുതല്‍ നാട്ടുകാരും ഫയര്‍ ഫോഴ്സും പൊലീസും സന്നദ്ധ സംഘടനകളും തിരച്ചില്‍ നടത്തിയിരുന്നു. ഒടുവില്‍ ഇന്ന്‍ രാവിലെ എട്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തായാണത്. ചെരണ്ടത്തൂര്‍ എം എച്ച് ഇ എസ് കോളേജില്‍ അവസാന വര്‍ഷ ബി കോം വിദ്യാര്‍ഥിയാണ് ഷിയാസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News