ഇന്ധനവില വര്‍ധനവ്; കൊച്ചിയില്‍ ചക്രമുരുട്ടി പ്രതിഷേധിച്ച് തൊ‍ഴിലാളികൾ

ഇന്ധനവില വര്‍ധനയ്ക്കെതിരെ കൊച്ചിയില്‍ തൊ‍ഴിലാളികളുടെ ചക്രമുരുട്ടി പ്രതിഷേധം. സി ഐ ടി യുവിന്‍റെ നേതൃത്വത്തിലാണ് തൊ‍ഴിലാളികള്‍ ദേശീയപാതയിലൂടെ ചക്രമുരുട്ടി പ്രതിഷേധിച്ചത്.

കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഇന്ധനക്കൊള്ളക്കെതിരെ രാജ്യവ്യാപകമായി വിവിധരൂപത്തില്‍ പ്രതിഷേധം അലയടിക്കുകയാണ്.ഇതിനിടെയാണ് കൊച്ചിയില്‍ തൊ‍ഴിലാളികള്‍ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.പാലാരിവട്ടം മുതല്‍ വൈറ്റിലവരെ ദേശീയപാതയിലൂടെ ചക്രമുരുട്ടിയായിരുന്നു പ്രതിഷേധം.

ക‍ഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച് ഇടതുപക്ഷത്തെത്തിയ മുന്‍ കെ പി സി സി അംഗവും കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവുമായ എ ബി സാബുവായിരുന്നു സി ഐ ടിയു സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടകനായി എത്തിയത്.

സി ഐ ടിയു വൈറ്റില ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ചക്രമുരുട്ടി പ്രതിഷേധത്തില്‍ നേതാക്കളായ കെ ഡി വിന്‍സെന്‍റ്,എന്‍ എ മണി,എ എന്‍ സന്തോഷ്,തുടങ്ങിയവരും പങ്കാളികളായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here