സൂപ്പര്‍സ്റ്റാറിന്റെ’അണ്ണാത്ത’ ദീപാവലിക്ക്

രജിനികാന്തിന്റേതായി അടുത്ത് പുറത്ത് വരാനിരിക്കുന്ന ചിത്രം ‘അണ്ണാത്ത’യാണ്. ശിവ സംവിധാനം ചെയ്തുവരുന്ന ഈ ചിത്രം ദീപാവലിക്ക് റിലീസ് ചെയ്യുവാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത് . ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തീര്‍ത്ത് രജിനികാന്ത് ഹെല്‍ത്ത് ചെക്കപ്പിനായി അമേരിക്ക പോയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രജിനികാന്തിന്റെ അടുത്ത ചിത്രം ഏതാണ് സംവിധായകന്‍ ആരാണ്, ആ ചിത്രം നിര്‍മ്മിക്കുന്നത് ആരാണ് എന്നതാണ് കോളിവുഡിലെ ഇപ്പോഴത്തെ സംസാരവിഷയം.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രജിനികാന്ത് കാര്‍ത്തിക് സുബ്ബരാജിന്റെ ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കാന്‍ പോകുന്നത് എന്ന രീതിയിലുള്ള വാര്‍ത്തകള്‍ വരികയുണ്ടായി. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള പുതിയ വാര്‍ത്ത കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞ കഥയില്‍ രജിനിക്ക് പൂര്‍ണ്ണ തൃപ്തി ഇല്ല എന്നും, അതേ സമയം ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്ന ചിത്രം സംവിധാനം ചെയ്ത ദേശിംഗപെരിയസ്വാമി പറഞ്ഞ കഥ രജിനിയെ ഇമ്പ്രെസ്സ് ചെയ്തിരിക്കുന്നു എന്നുമാണ്.

അതിനാല്‍ ദേശിംഗു പെരിയസ്വാമിയുടെ ചിത്രത്തില്‍ അഭിനയിക്കാനാണ് അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത് എന്നാണ് . ഈ ചിത്രം നിര്‍മ്മിക്കുന്നത് വിജയ് അഭിനയിച്ച ‘ ബിഗില്‍’ ഉള്‍പ്പെടെ പല ചിത്രങ്ങള്‍ നിര്‍മിച്ച പ്രസിദ്ധ സിനിമ നിര്‍മ്മാണ കമ്പനിയായ എജിഎസ് എന്റെര്‍റ്റെയ്ന്‍മെന്റ് ആണ്. രജിനിയെ വച്ചു സിനിമ നിര്‍മ്മിക്കുവാന്‍ പല വര്‍ഷങ്ങളായി ശ്രമിച്ചു വന്ന കമ്പനിയാണ് ഇതെന്നും, ഇപ്പോഴാണ് രജിനി അതിനു ഒക്കെ പറഞ്ഞിരിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News