സ്വർണക്കവർച്ച: പ്രതി ശിഹാബ് അബ്ദുല്ലക്കുട്ടിയുടെ തെരഞ്ഞെടുപ്പ് ചുമതലക്കാരൻ

പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥിയായിരുന്നപ്പോൾ മഞ്ചേരി നിയമസഭാ മണ്ഡലത്തിലെ പ്രചാരണ ചുമതല ശിഹാബിനായിരുന്നു.

ജില്ലാ കൺവെൻഷനിൽ കേന്ദ്ര നേതാക്കൾക്കൊപ്പം ശിഹാബ് വേദി പങ്കിട്ടിട്ടുണ്ട്. തട്ടിക്കൊണ്ടു പോവൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ശിഹാബ്.

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണവിധേയനായ പട്ടാമ്പി സ്വദേശി യൂത്ത് ലീഗ് നേതാവാണെന്ന് റിപ്പോർട്ട്. മുസ്ലീംലീഗിന്‍റെ പട്ടാമ്പി മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റനായ കെ ടി സുഹൈലിന് സ്വര്‍ണ്ണക്കടത്ത് സംഭവത്തില്‍ ബന്ധമുണ്ടെന്ന് വിവരം. കുലുക്കല്ലൂര്‍ സ്വദേശിയായ സുഹൈല്‍ സംഭവ ശേഷം ഒളിവിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News