മൂന്നാം തരംഗ ഭീഷണി: ജാഗ്രത കൈവിടരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

മഹാരാഷ്ട്രയില്‍ കൊവിഡ് മൂന്നാം തരംഗമായ ഡെൽറ്റ പ്ലസ് വകഭേദത്തിൽ നിന്നും ഭീഷണിയുണ്ടെന്നും ജനങ്ങൾ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നത് തുടരണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

മലാഡിൽ ജംബോ കൊവിഡ് കെയർ സെന്റർ ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുംബൈ മെട്രോപൊളിത്തൻ റീജൺ ഡെവലപ്‌മെന്റ്‌ അതോറിറ്റി (എം.എം.ആർ.ഡി. എ.)യാണ്‌ കൊവിഡ്‌ കേന്ദ്രം നിർമിച്ചത്‌.

90 കോടി രൂപയാണ് ചെലവ്. ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്‌ ഇതിന്റെ നിർമാണം. തീപ്പിടിത്തം തടയാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്‌.

70 ശതമാനം കിടക്കകളും ഓക്സിജൻ സൗകര്യമുള്ളതാണ്‌. 200 ഐ.സി.യു. കിടക്കകളും തയ്യാറാക്കിയിട്ടുണ്ട്‌. കുട്ടികൾക്കായി പ്രത്യേക ഐ.സി.യു യൂണിറ്റും തയ്യാറാക്കിയിട്ടുണ്ട്‌.

മഹാരാഷ്ട്രയിൽ ഡെൽറ്റാ പ്ലസ് വൈറസ്‌ വ്യാപനത്തിന്റെ വർദ്ധനവ് വീണ്ടും ആശങ്ക വിതച്ചിരിക്കുകയാണ് .രാജ്യത്ത് ഏറ്റവും കൂടുതൽ ഡെൽറ്റ പ്ലസ് കേസുകൾ കണ്ടെത്തിയതും മഹാരാഷ്ട്രയിലാണ്.

ഒരാളുടെ മരണവും സംഭവിച്ചു. ഇതോടെ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കാനുള്ള സർക്കാർ നടപടികൾക്കാണ് തിരിച്ചടിയായിരിക്കുന്നത് .

സംസ്ഥാനത്ത് രണ്ടാം തരംഗത്തിന്റെ തീവ്രത കുറയാതിരിക്കുമ്പോഴാണ് ഡെൽറ്റാ പ്ലസ് വകഭേദവും മൂന്നാം തരംഗവും ഭീഷണി ഉയർത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News