സ്പീക്കറിന്റെ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ്; പ്രവീണ്‍ ബാലചന്ദ്രനെ അറസ്റ്റ് ചെയ്തു

നിയമസഭാ സ്പീക്കര്‍ എം ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ പിടികൂടി. തൃശൂർ മിണാലൂർ വെച്ചാണ് പ്രവീൺ ബാലചന്ദ്രനെ പിടികൂടിയത്.കോട്ടയം ഉഴവൂർ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇയ്യാൾക്കെതിരെ കോട്ടയം ജില്ലയിൽ മാത്രം 6 കേസുകളുണ്ട്. ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, മുണ്ടക്കയം സ്റ്റേഷനുകളിലാണ് കേസുകൾ ഉള്ളത്

വാട്ടർ അതോറിറ്റിയിൽ ഡ്രൈവറുടെ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് ഒരു യുവതിയിൽ നിന്നും 1,40,000 രൂപ തട്ടിപ്പ് നടത്തിയതിനെ തുടർന്ന് സ്പീക്കർ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് നൽകിയ പരാതിയിലാണ് പ്രവീണ്‍ ബാലചന്ദ്രനെ അറസ്റ്റ് ചെയ്തത് .

ഇതേ തസ്തികയിലേയ്ക്ക് മറ്റ് നിരവധി പേരിൽ നിന്നും പണം തട്ടിയതായും പരാതിയുണ്ട്. യുവതി സ്പീക്കറെ നേരില്‍ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞതിനെ തുടര്‍ന്നാണ് വിവരം പുറത്ത് വന്നത്. ഇത്തരം തട്ടിപ്പുക്കാർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് സ്പീക്കർ പറഞ്ഞു.

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തുകൊണ്ട് കോട്ടയത്തും പരിസര പ്രദേശങ്ങളിലും നിരവധി പേരില്‍നിന്നും പ്രവീണ്‍ ബാലചന്ദ്രൻ പണം കൈപ്പറ്റുന്നതായി പരാതിയുണ്ട്. 2019ല്‍ സെക്രട്ടറിയേറ്റിന്‍റെ സര്‍ക്കാര്‍ ജോലി വാഗാദാനം ചെയ്ത് സർക്കാരിന്‍റെ വ്യാജ ലെറ്റര്‍ ഹെഡിൽ അപ്പോയിമെന്‍റ് ഓഡർ തയ്യാറാക്കിയ കേസിൽ പ്രതിയാണ്. പാലക്കാടും ഇയാൾക്കെതിരെ കേസുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News