പൃഥ്വിരാജ് നായകനാവുന്ന ‘കോൾഡ് കേസ്’ ഇന്ന് റിലീസിനെത്തും

പൃഥ്വിരാജ് നായകനാവുന്ന ‘കോൾഡ് കേസ്’ ഇന്ന് റിലീസിനെത്തും. ആമസോൺ പ്രൈം വീഡിയോയിൽ അർദ്ധരാത്രി 12 മണിയ്ക്കാണ് ചിത്രം റിലീസ് ചെയ്യുക. ഏറെ നാളുകൾക്ക് ശേഷം പൃഥ്വി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്.

നവാഗതനായ തനു ബാലക് ആണ് ചിത്രത്തിന്റെ സംവിധായകൻ. ശ്രീനാഥ് തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോൻ ടി. ജോണും ചേർ‍ന്നാണ്. കലാസംവിധാനം അജയൻ ചാലിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളര്‍ ബാദുഷ. ആന്‍റോ ജോസഫ്, ജോമോൻ ടി. ജോൺ, ഷമീ‍ർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

പൃഥ്വി ചിത്രം കോൾഡ് കേസും ഫഹദ് ഫാസിൽ ചിത്രം മാലിക്കും ഓടിടി റിലീസിന് ഒരുങ്ങുന്നു എന്ന് വാർത്തകളുണ്ടായിരുന്നു. ഇപ്പോൾ റിലീസിംഗ് തിയ്യതി ആമസോൺ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ‘മാലിക്’ റിലീസിംഗ് തീയതി അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here