‘വണ്‍’ റീമേക്ക് അവകാശം സ്വന്തമാക്കി ബോണികപൂര്‍

മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിച്ച് ഹിറ്റായ ചിത്രമാണ് സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ‘വണ്‍’. ഈ ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് അവകാശം ബോളിവുഡിലെ പ്രസിദ്ധ സിനിമാ നിര്‍മ്മാതാവ് ബോണികപൂര്‍ സ്വന്തമാക്കി

ഇതിനു മുന്‍പ് മലയാളത്തില്‍ റിലീസായി വിജയം കൈവരിച്ച ‘ഹെലന്‍’ എന്ന ചിത്രത്തിന്റെ റീമേക്ക് അവകാശവും ബോണികപൂര്‍ സ്വന്തമാക്കി. ഇവരുടെ ഉടമസ്ഥതയിലുള്ള ‘നരസിംഹ എന്റര്‍പ്രൈസസ്’ എന്ന കമ്പനിക്ക് വേണ്ടിയാണ് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്.

ഇപ്പോള്‍ തമിഴില്‍ അജിത് അഭിനയിക്കുന്ന ‘വലിമൈ’ എന്ന ചിത്രം നിര്‍മ്മിച്ചു വരുന്ന ബോണികപൂര്‍ ഇതിനു മുന്‍പായി ഹിന്ദിയില്‍ റിലീസായി ഹിറ്റായ ‘പിങ്ക്’ എന്ന ചിത്രം തമിഴില്‍ ‘നേര്‍കൊണ്ട പാര്‍വൈ’ എന്ന പേരിലും, തെലുങ്കില്‍ ‘വക്കീല്‍ സാബ്’ എന്ന പേരിലും നിര്‍മ്മിച്ചിരുന്നു. ഇതില്‍ തമിഴില്‍ അജിത്തും, തെലുങ്കില്‍ പവന്‍ കല്യാണു മായിരുന്നു നായകന്മാരായി അഭിനയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here