കോപ്പ അമേരിക്ക: മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ മൂന്ന് ഗോളുകളുമായി ലയണൽ മെസി മുന്നിൽ

കോപ്പ അമേരിക്ക ടൂർണമെന്റിൽ 20 മത്സരങ്ങൾ പൂർത്തിയായപ്പോൾ ആകെ സ്കോർ ചെയ്തത് 46 ഗോളുകളാണ്.അർജന്റീനയുടെ ലയണൽ മെസിയാണ് ഗോൾവേട്ടക്കാരിൽ മുന്നിൽ.

47-ാമത് കോപ്പ അമേരിക്ക ടൂർണമെന്റിൽ ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളാണ് .ടൂർണമെന്റിൽ ഇതേവരെ 20 മത്സരങ്ങൾ പൂർത്തിയായപ്പോൾ ആകെ സ്കോർ ചെയ്യപ്പെട്ടത് 46 ഗോളുകളാണ്. കളിച്ച 4 മത്സരങ്ങളിൽ നിന്നുമായി ആകെ 10 ഗോളുകൾ നേടിയ കനറികൾ വഴങ്ങിയത് വെറും 2 ഗോളുകൾ മാത്രം.

4 മത്സരങ്ങളിൽ നിന്നുമായി ആകെ 7 ഗോളുകൾ സ്കോർ ചെയ്ത മെസ്സിപ്പട തിരികെ വാങ്ങിയത് രണ്ടു ഗോളുകൾ . മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ മൂന്ന് ഗോളുകളുമായി ലയണൽ മെസിയാണ് മുന്നിൽ. രണ്ട് ഗോളുകളുമായി നെയ്മർ തൊട്ടുപിന്നിലുണ്ട്.

രണ്ട് അസിസ്റ്റുകളുമായി മെസിയും നെയ്മറും ഒപ്പത്തിനൊപ്പമാണ്. ആറാമത് കോപ്പ കളിക്കുന്ന മെസിയുടെ ആകെ ഗോൾ ശേഖരം 12 ആണ്.17 ഗോളുകൾ വീതം നേടിയ അർജൻറീനയുടെ നോർബർട്ടോ മെൻഡസും ബ്രസീലിന്റെ സിസിഞ്ഞോയുമാണ് കോപ്പചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ നേട്ടക്കാർ. ഈ റെക്കോർഡിനൊപ്പമെത്താൻ മെസിക്ക് വേണ്ടത് വെറും 5 ഗോളുകളാണ്.

ആകെ 31 കോപ്പ അമേരിക്ക മത്സരം കളിച്ച മെസിക്ക് ഇനി 3 മത്സരത്തിൽ കൂടി ജഴ്സിയണിഞ്ഞാൽ ഏറ്റവും കൂടുതൽ കോപ്പ അമേരിക്ക മത്സരം കളിച്ച ചിലിയൻ താരം സെർജിയോ ലിവിങ്സ്റ്റണിന്റെ റെക്കോർഡിനൊപ്പമെത്താം. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ശനിയാഴ്ച തുടക്കമാകുമ്പോൾ കാൽപന്ത് കളി പ്രേമികൾ പ്രതീക്ഷിക്കുന്നത് ഗോൾ മഴക്കാലമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News