ജമ്മുവിൽ സൈനിക താവളത്തിന്‌ സമീപം വീണ്ടും ഡ്രോൺ; എൻ ഐ എ അന്വേഷിക്കും

തുടർച്ചയായ മൂന്നാം ദിവസവും ജമ്മു സൈനിക താവളത്തിന്‌ സമീപം ഡ്രോൺ കണ്ടെത്തി.സുഞ്ച്വാൻ സൈനികത്താവളത്തിന് സമീപം പുലർച്ചെ രണ്ടരയോടെയാണ്‌ ഡ്രോൺ കണ്ടെത്തിയത്‌. അതേസമയം ജമ്മു വ്യോമസേനാ കേന്ദ്രത്തിലെ ഡ്രോൺ ആക്രമണം എൻഐഎ അന്വേഷിക്കും. ഇതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി.

അതേസമയം, ജമ്മു കശ്മീർ പൊലീസ് ഇന്നലെ പിടികൂടിയ ലഷ്കർ കമാൻഡർ നദീം അബ്റാർ കൊല്ലപ്പെട്ടു. ശ്രീനഗറിൽ ഭീകരരുടെ ഒളിത്താവളത്തിൽ പരിശോധന നടത്തുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ അബ്റാർ കൊല്ലപ്പെട്ടുവെന്നാണ്‌ പൊലീസ്‌ പറയുന്നത്‌.

അബ്റാറിനെയും കൊണ്ട് ഒളിത്താവളത്തിൽ പരിശോധന നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പാക്പൗരനായ മറ്റൊരു ലഷ്കർ ഭീകരനെയും വധിച്ചതായി പൊലീസ് അറിയിച്ചു. കശ്മീരിലെ ബുദ്ഗാം സ്വദേശിയായ അബ്റാർ ലഷ്കറെ ത്വയിബയുടെ ഉന്നത കമാൻഡർമാരിൽ ഒരാളാണെന്ന്‌ പൊലീസ്‌ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News