മഞ്ചേശ്വരം ബി ജെ പി കോഴക്കേസ്: കെ സുന്ദര കോടതിയില്‍ രഹസ്യമൊഴി നല്‍കി

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം കോഴക്കേസിൽ മുഖ്യ സാക്ഷി കെ സുന്ദര രഹസ്യമൊഴി നല്‍കി.ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിലാണ് മൊഴി രേപ്പെടുത്തിയത്. മൊഴിയിൽ ഉറച്ച് നില്ക്കുന്നതായി കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം സുന്ദര പ്രതികരിച്ചു.

നാളെ സുന്ദരയുടെ അമ്മയടക്കം മൂന്ന് പേരുടെ മൊഴികൂടി രേഖപ്പെടുത്തും.കിട്ടിയ പണത്തിൽ നിന്നും ഇവർക്കും വിഹിതം നൽകിയിട്ടുണ്ടെന്ന് നേരത്തെ സുന്ദര വ്യക്തമാക്കിയിരിന്നു.

കേസിൽ സുന്ദരയുടേയും ബന്ധുക്കളുടേയും രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കൂടുതൽ ക്രിമിനൽ വകുപ്പുകൾ ചുമത്തിയേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News