സിഎ പരീക്ഷ നടത്തിപ്പുമായി മുന്നോട്ടു പോകാമെന്ന് സുപ്രീം കോടതി

സിഎ പരീക്ഷ നടത്തിപ്പുമായി മുന്നോട്ടു പോകാമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം. ജൂലൈ 5 മുതല്‍ ആരംഭിക്കുന്ന സിഎ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യം അംഗീകരിക്കാന്‍ കോടതി വിസമ്മതിച്ചു.
പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് നിരീക്ഷിച്ച കോടതി ചില കാര്യങ്ങളില്‍ ഐസിഐഐ വ്യക്തത വരുത്തണമെന്നും നിര്‍ദ്ദേശിച്ചു.

പരീക്ഷാര്‍ത്ഥികള്‍ ഹാജരാക്കേണ്ട കൊവിഡ് പരിശോധന ഫലം, പരീക്ഷ സെന്ററുകളുടെ വിശദാംശങ്ങള്‍, കൊവിഡ് മൂലം പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥിക്ക് നല്‍കുന്ന തുടര്‍ അവസരം തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തത വരുത്താന്‍ കോടതി നിര്‍ദ്ദേശിച്ചു.

ഐസിഐഐയുടെ മറുപടി പരിശോധിച്ച ശേഷം ജസ്റ്റിസ് എ.എം ഖാന്‍ വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ച് നാളെ വിധി പ്രസ്ഥാവിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News