വ്‌ളോഗര്‍ക്ക് ഇടമലക്കുടി സന്ദര്‍ശിക്കാന്‍ അനുമതിയില്ലായിരുന്നുവെന്ന് വനംവകുപ്പ്; അന്വേഷണം തുടങ്ങി

ആദിവാസി ഗ്രോതവർഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടിയിലേക്ക് ഡീൻ കുര്യാക്കോസ് എം.പിയും വ്‌ളോഗർ സുജിത്ത് ഭക്തനും ചേർന്ന് നടത്തിയ യാത്രയിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി.വ്‌ളോഗർ സുജിത്ത് ഭക്തന് യാത്രാനുമതി ഇല്ലായിരുന്നെന്ന് വനം വകുപ്പ് പറഞ്ഞു.

രാജ്യത്ത് കൊവിഡ് ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത പഞ്ചായത്താണ് ഇടുക്കിയിലെ ഇടമലക്കുടി. സെൽഫ് ക്വാറന്റീനിലുള്ള ഇടമലക്കുടിയിലേക്ക് അത്യാവശ്യ സർവീസ് വിഭാഗങ്ങളിൽപ്പെട്ടവർക്കല്ലാതെ മറ്റാർക്കും പ്രവേശനമില്ല.

ഇവിടേക്ക് കഴിഞ്ഞ ദിവസമാണ് ഇടുക്കി എം.പി. ഡീൻ കുര്യാക്കോസിനും സംഘത്തിനുമൊപ്പം സുജിത്ത് ഭക്തൻ എത്തി ദൃശ്യങ്ങൾ പകർത്തിയത്.ഇടമലക്കുടിയിലെ എൽ.പി. സ്‌കൂളിലേക്ക് വിദ്യാഭ്യാസത്തിനായി ടെലിവിഷനും അനുബന്ധ ഉപകരണങ്ങളും നൽകാനായിരുന്നു യാത്രയെന്നായിരുന്നു സുജിത്ത് ഭക്തൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News