രാജ്യത്ത് മൊഡേണ വാക്സിനും; ഡിസിജിഐ അനുമതി നല്‍കി

ഇന്ത്യയില്‍ മൊഡേണ കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കി.മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മരുന്ന് കമ്പനിയായ സിപ്ലയാണ് മോഡേണയ്ക്ക് വേണ്ടി ഡിസിജിഐയെ സമീപിച്ചത്.

വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് മൊഡേണയും സിപ്ലയും തമ്മില്‍ ധാരണയുണ്ട്.മൊഡേണയുടെ വാക്‌സിന്‍ ഇന്ത്യയില്‍ വിതരണം ചെയ്യുക സിപ്ലയാണ്.18 വയസിന് മുകളിലുള്ളവര്‍ക്കാണ് മൊഡേണ വാക്‌സിന്‍ നല്‍കുക.

ഫൈസര്‍ വാക്‌സിനൊപ്പം മൊഡേണയുടെ വാക്‌സിനും ആഗോളതലത്തില്‍ വലിയ സ്വീകാര്യത ലഭിച്ച കൊവിഡ് വാക്‌സിനാണ്.90 ശതമാനത്തോളം രോഗപ്രതിരോധ ശേഷി മൊഡേണ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.യുഎസില്‍ 12 കോടിയോളം പേര്‍ക്കും ഫൈസര്‍, മൊഡേണ വാക്‌സിനുകളാണ് വിതരണം ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News