കുട്ടികളില്‍ വിറ്റാമിന്‍ ഡി യുടെ കുറവ് കുഴപ്പം സൃഷ്ടിക്കുമോ?

ഈ കൊറോണക്കാലത്ത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നവയിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടത് വിറ്റാമിൻ ഡിയെ പറ്റിയാണ്.കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രാധാന്യമുള്ളതാണ് വിറ്റാമിൻ ഡി.വിറ്റാമിൻ ഡി ഒരു (fatsoluable) വിറ്റമിൻ (കൊഴുപ്പിൽ അലിയുന്ന) ഒന്നാണ്.

തൊലിപ്പുറത്ത് അൾട്രാവയലറ്റ് രശ്മികൾ അടിക്കുമ്പോഴുള്ള രാസപ്രവർത്തനം വഴിയാണ് വിറ്റാമിൻ ഡി ഉണ്ടാകുന്നത്.

1. വിറ്റാമിൻ ഡി ലഭിക്കുന്ന ഭക്ഷണം ഏവ?

പ്രധാനമായും സൂര്യപ്രകാശത്തിൽ നിന്നുമാണ് ലഭിക്കുന്നത്. മുട്ടയുടെ മഞ്ഞ, മത്സ്യം, ബീഫ്, ചീസ്, ചൂര, അയല മുതലായ മത്സ്യങ്ങൾ.

2. എത്ര നേരം ശരീരത്തിൽ സൂര്യപ്രകാശം അടിക്കണം ?

ശരീരത്തിൽ കുട്ടികൾക്ക് മുതിർന്നവരേക്കാൾ ചെറിയ അളവിൽ സൂര്യപ്രകാശം അടിച്ചാൽ മതിയാകും വിറ്റാമിൻ ഡി ഉണ്ടാകുവാൻ.കുട്ടികളുടെ ശരീരത്തിൽ 40% ഭാഗത്ത് സൂര്യപ്രകാശം അടിച്ചാൽ പോലും ഒരു ദിനം ആവശ്യമുള്ള വിറ്റാമിൻ ഡി ലഭിക്കും. ചെറിയ ചുവപ്പു നിറം സൂര്യപ്രകാശം അടിക്കുമ്പോൾ ഉണ്ടാക്കാൻ എടുക്കുന്ന അത്ര സമയം മതി.

3. വിറ്റമിൻ ഡിയുടെ കുറവുള്ള കുട്ടികളിൽ കാണുന്ന ലക്ഷണങ്ങൾ ഏതൊക്കെ?

വിറ്റാമിൻ ഡിയുടെ കുറവ് കുട്ടികളിൽ റിക്കെറ്റ്സ് (Rickets) എന്ന അവസ്ഥ ഉണ്ടാക്കാം. തല വലുതാവുക, നെഞ്ചും ഉന്തുക, അസ്ഥി വളർച്ചയെ ബാധിക്കുക എന്നിവയാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങൾ.

4. വിറ്റമിൻ ഡി രോഗ പ്രതിരോധശേഷി നൽകുമോ?

വിറ്റാമിൻ ഡി അനവധി രോഗങ്ങളെ തടയുന്നതായി പഠനങ്ങൾ പറയുന്നു.കുട്ടികളിൽ പ്രതിരോധശേഷി വർധിപ്പിക്കുന്നു( innate immunity). മാത്രമല്ല ശ്വാസകോശരോഗങ്ങൾ, pneumonia, ആസ്ത്മ, ടിബി, അണുബാധകൾ, കാൻസർ കുട്ടികളിലെ ഡയബെറ്റിസ് എന്നീ രോഗങ്ങൾക്കെതിരെ പ്രതിരോധശേഷി നൽകും.

5. വിറ്റമിൻ ഡിയുടെ അളവ് എങ്ങനെ അറിയാം?

രക്തപരിശോധനയിലൂടെ വിറ്റമിൻ ഡിയുടെ അളവ് അറിയാം.

6. വിറ്റാമിൻ ഡി മരുന്ന് അമിതമായാൽ ദോഷം ചെയ്യുമോ?

രോഗ പ്രതിരോധശേഷി കൂട്ടും എന്ന് വിചാരിച്ച് നിശ്ചിത ഡോസ് അല്ലാതെ അമിത ഡോസ് ആയാൽ കുട്ടികളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. കുട്ടികളിൽ വയറിളക്കം, ബലക്കുറവ്, കിഡ്നി തകരാർ, കണ്ണിൻറെ റെറ്റിനയ്ക്ക് തകരാർ, അമിത കാൽഷ്യം, മൂത്രത്തിലും കാൽഷ്യം കൂടുക എന്നീ രോഗങ്ങൾക്ക് കാരണമാകും. ഡോക്ടറുടെ നിർദേശമില്ലാതെ വിറ്റാമിൻ ഡി കഴിക്കരുത്.

7. വിറ്റമിൻ ഡിയും നവജാത ശിശുക്കളും

നവജാതശിശുക്കൾക്ക് വിറ്റമിൻ ഡി നൽകി വരുന്നു. എല്ലാ കുഞ്ഞുങ്ങളും ഒരു വയസ്സു വരെ വിറ്റാമിൻ ഡി നൽകേണ്ടതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News