കാരപ്പാടത്തെ ശ്രുതിയുടെ മരണം; ആത്മഹത്യാ പ്രേരണയ്ക്ക് ഭര്‍ത്താവ് അറസ്റ്റില്‍

കാരപ്പാടത്ത് ശ്രുതി എന്ന യുവതി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ശ്രീജിത്തിനെയാണ് ആത്മഹത്യാ പ്രേരണയ്ക്ക് അറസ്റ്റ് ചെയ്തത്.

ശ്രുതിയെ ഭര്‍ത്താവ് തീ കൊളുത്തിയതാണെന്ന് സംശയമുണ്ടെന്ന് കാണിച്ച് മാതാപിതാക്കള്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ശ്രീജിത്തും ശ്രുതിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും വഴക്കുകള്‍ പതിവായി ഉണ്ടായിരുന്നതായും പൊലീസിന് ബോധ്യമായത്.

ശ്രീജിത്തിന്റെ പരസ്ത്രീ ബന്ധത്തെ കുറിച്ചുള്ള തര്‍ക്കങ്ങളാണ് ആണ് ശ്രൂതിയുടെ ആത്മഹത്യയിലേക്ക് നയിച്ചത്. എല്ലാ ആരോപണങ്ങളിലും കൂടുതല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പിന് ശേഷം പ്രതിയുമായി സംഘം മടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here