ദില്ലിയിൽ അപൂർവ കൊവിഡ് അനുബന്ധ രോഗം

ദില്ലിയിൽ അപൂർവ കൊവിഡ് അനുബന്ധ രോഗം കണ്ടെത്തി. മലദ്വാര രക്ത സ്രവമാണ് കണ്ടെത്തിയത്. അഞ്ച് രോഗികളിലാണ് ഈ അപൂർവ രോഗം കണ്ടെത്തിയത്.

ഗംഗാറാം ആശുപത്രിയിൽ വയറുവേദനയെ തുടർന്നാണ് ഇവരെ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

സൈറ്റോമെഗാലോ വൈറസാണ് രോഗത്തിന് കാരണം. കൊവിഡ് വന്നതിന് 20-30 ദിവസത്തിന് ശേഷമാണ് രോഗം കണ്ടെത്തിയതെന്ന് ആശുപത്രി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

30-70 പ്രായപരിധിയിലാണ് രോഗം കണ്ടെത്തിയവർ. അഞ്ച് പേരിൽ രണ്ട് പേർക്കും ഗുരുതരമായ രക്ത സ്രവമായിരുന്നു. ഇതിൽ ഒരാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News