രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; 102 ദിവസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കണക്ക്

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നുവെന്നും 163 ദിവസം കൊണ്ട് 32 കോടി വാക്സിനേഷൻ നടത്തിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിലെ വാക്സിനുകൾക്ക് പുറമെ മോഡേണ വാക്സിനും അടിയന്ത ഉപയോഗത്തിന് അനുമതി നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിയന്ത്രിത ഉപയോഗതിനാണ് അനുമതി നൽകിയത്.അതിനിടെ ഗർഭിണികൾക്കും കോവിഡ് വാക്സിൻ നൽകാമെന്ന്  കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

102 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖയപ്പെടുത്തിത്. 37,566 പേർക്ക് മാത്രമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 907 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

നിലവിൽ രോഗമുക്തി നിരക്ക് 96.9ശതമാനമെന്നും ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. 163 ദിവസം കൊണ്ട് 32 കോടി വാക്സിനേഷൻ നടത്തി..54 ശതമാനം പുരുഷന്മാരും, 46 ശതമാനം സ്ത്രീകളും വാക്സിൻ സ്വീകരിച്ചുവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് എന്നിവക്ക് പുറമെ മോഡേണ വാക്സിനും അനുമതി നൽകി..നിയന്ത്രിത ഉപയോഗതിനാണ് അനുമതി നൽകിയതെന്ന് നീതി ആയോഗ് അംഗം ഡോ.വികെ പോൾ അറിയിച്ചു.

അതേസമയം, ഗർഭിണികൾക്കും കൊവിഡ് വാക്സിൻ നൽകാമെന്ന്  കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത ഗർഭിണികൾക്ക് വാക്സിൻ എടുക്കാമെന്നും ഗർഭധാരണം വൈറസ് ബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News