
തൃശ്ശൂർ വാഴക്കോട് ക്വാറി സ്ഫോടനക്കേസിൽ രണ്ട് പേർ അറസ്റ്റിൽ. പരിക്ക് പറ്റി ചികിത്സയിലായിരുന്ന ഉമ്മർ , അബൂബക്കർ എന്നിവരെയാണ് ജില്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കാൻ ഇരുവരും സഹായിച്ചതായി പോലീസ് കണ്ടെത്തി. കേസിൽ ആകെ 6 പ്രതികളാണുള്ളത്. അറസ്റ്റിലായവരെ റിമാന്‍റ് ചെയ്തു.
സ്ഫോടനത്തില്‍ സമീപത്തെ നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. പാറമട പ്രവർത്തിച്ചിരുന്നത് ലൈസൻസില്ലാതെയാണെന്നും ഈ പാറമട മൂന്നു വർഷം മുമ്പ് സബ് കളക്ടർ പൂട്ടിച്ചിരുന്നതാണെന്നും വിവരമുണ്ട്. മുള്ളൂർക്കര മുൻ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഉടമസ്ഥതയിലുള്ളതാണ് പാറമട.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here