ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ ഇടത് എംപിമാർ നല്‍കിയ ഹർജി ഹൈക്കോടതി ജുലൈ ഏഴിലേക്ക് മാറ്റി

ജനപ്രതിനിധികൾക്ക് ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ചതിനെതിരെ ഇടതുപക്ഷ എംപിമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ജുലൈ ഏഴിലേക്ക് മാറ്റി. കേസിൽ
നിലപാടറിയിക്കുന്നതിന് ലക്ഷദ്വീപ് ഭരണകൂടവും കേന്ദ്ര സർക്കാരും സാവകാശം തേടി.

സമാന കേസിൽ നിലപാടറിയിക്കുന്നതിന് പത്ത് ദിവസത്തെ സമയം അനുവദിച്ചിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. എം പിമാരായ എളമരം കരീം, വി.ശിവദാസൻ, എ.എം.ആരിഫ് എന്നിവർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് പി.ബി.സുരേഷ് കുമാർ പരിഗണിച്ചത്.

കൊവിഡ് പ്രോട്ടോകോൾ  പാലിക്കാമെന്ന്  വ്യക്തമാക്കിയിട്ടും സന്ദർശനാനുമതി നിഷേധിച്ചുവെന്ന് എം.പിമാർ ഹർജിയിൽ ചൂണ്ടിക്കാട്ടി. ലക്ഷദീപിലെ ജനങ്ങളും പാർട്ടി നേതാക്കളും അവരുടെ പ്രശ്നങ്ങളും ആശങ്കകളും മനസിലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടന്നും എം.പിമാർ ഹർജിയിൽ ബോധിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News