ആരെയും വൈകാരികമായി ആകര്‍ഷിക്കാനുള്ള പ്രത്യേക കഴിവുണ്ട് കോഴിക്കോട് ബീച്ചിന്…എത്ര തവണ കണ്ടാലും മതിവരാരില്ല; മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഓര്‍മ്മക്കുറിപ്പ്

‘കോഴിക്കോടെത്തുന്ന ആരുടെയും മനം കവരുന്ന സ്ഥലമാണ് കോഴിക്കോട് ബീച്ച്. കോഴിക്കോടിന്റെ മുഖം. എത്ര തവണ കണ്ടാലും മതിവരാരില്ല. ഓരോ നിമിഷവും ആദ്യമായി കാണുന്ന അനുഭൂതിയാണ് ലഭിക്കുക. പഠനം കഴിഞ്ഞ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായപ്പോഴും കോഴിക്കോടെത്തിയാല്‍ കുറച്ച് സമയം കൂട്ടുകാരോടൊത്ത് ബീച്ചില്‍ ചിലവഴിക്കാറുണ്ടായിരുന്നു….’ പറയുന്നത് വേറാരുമല്ല നമ്മുടെ പ്രിയപ്പെട്ട മന്ത്രി മുഹമ്മദ് റിയാസാണ്. അത്രയേറെ ആരെയും വളരെ വേഗം ആകര്‍ഷിക്കുന്ന വശ്യസൗന്ദര്യമാണ് കോഴിക്കോട് ബീച്ചിന്…

കല്ലുമ്മേക്കായയും, ഉപ്പിലിട്ടതുമൊക്കെ കഴിച്ച് സായാഹ്നങ്ങള്‍ ബീച്ചില്‍ ചിലവഴിക്കാത്തവര്‍ വിരളമായിരിക്കും. ഇപ്പോള്‍ ലോക സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മുഖം മിനുക്കി കൂടുതല്‍ സുന്ദരിയായിരിക്കുകയാണ് നമ്മുടെ കോഴിക്കോട് ബീച്ചും. മനോഹരമായ ചിത്രങ്ങളാല്‍ കണ്ണഞ്ചിപ്പിക്കുന്ന ചാരുതയോടെയാണ് ബീച്ച് നിലകൊള്ളുന്നത്….

ബീച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ പോകുന്നതിന്റെ ഭാഗമായി ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ കുട്ടിക്കാലം മുതലുള്ള ഓര്‍മ്മകളടങ്ങുന്നതാണ്… ‘ആരെയും വൈകാരികമായി ആകര്‍ഷിക്കാനുള്ള പ്രത്യേക കഴിവുണ്ട് കോഴിക്കോട് ബീച്ചിന്. സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കുന്നത്. സ്‌കൂളില്‍ നിന്നും നൂറ് മീറ്റര്‍ മാത്രമാണ് ബീച്ചിലേക്കുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ മിക്കവാറും ദിവസങ്ങളില്‍ കൂട്ടുകാരോടൊത്ത് ബീച്ചിലെത്തും. കുറെ സമയം അവിടെ ചിലവഴിക്കും. ഓരോ ദിവസവും വ്യത്യസ്ത സൗന്ദര്യമാണ് ബീച്ചിന്. അതുകൊണ്ടാണ് കോഴിക്കോട് ബീച്ച് ആരെയും ആകര്‍ഷിക്കുന്നതും. ‘ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

‘സ്‌കൂള്‍ കഴിഞ്ഞ് കോളേജ് എത്തിയപ്പോഴും കൂട്ടുകാരോടൊത്ത് ബീച്ചിലെത്താറുണ്ട്. എത്ര തവണ കണ്ടാലും മതിവരാരില്ല. ഓരോ നിമിഷവും ആദ്യമായി കാണുന്ന അനുഭൂതിയാണ് ലഭിക്കുക. പഠനം കഴിഞ്ഞ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായപ്പോഴും കോഴിക്കോടെത്തിയാല്‍ കുറച്ച് സമയം കൂട്ടുകാരോടൊത്ത് ബീച്ചില്‍ ചിലവഴിക്കാറുണ്ടായിരുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം രണ്ട് വര്‍ഷത്തോളമായി ബീച്ച് അടച്ചിട്ടിരിക്കുകയാണ്. കൂടുതല്‍ ഇളവുകളോടെ ടൂറിസം മേഖല തുറക്കുമ്പോള്‍ കോഴിക്കോട് ബീച്ചും നിങ്ങളെ മാടിവിളിക്കും. ഇന്നുവരെ നിങ്ങളാരും കാണാത്ത പുതിയ ഭാവത്തോടെയായിരിക്കും ആ വിളി. മുഖം മിനുക്കിയ കോഴിക്കോട് ബീച്ച് ജൂലൈ ഒന്നിന് ഉദ്ഘാടനം ചെയ്യും.’ മന്ത്രി കുറിച്ചു..

കോഴിക്കോട് ബീച്ചിന്റെ ഇപ്പോഴത്തെ മനേഹര സായാഹ്ന ദൃശ്യങ്ങള്‍ അടങ്ങുന്ന വീഡിയോയും കുറിപ്പിനൊപ്പം മന്ത്രി പങ്കുവെച്ചു. ‘ഐ ലവ് കോഴിക്കോട് ‘ എന്ന മനോഹരമായ ബോര്‍ഡിന്റെ പുറകില്‍ കോഴിക്കോട് ബീച്ചിന്റെ മനോഹര ദൃശ്യവുമാണ് വീഡിയോയില്‍ കാ്ണാനാകുക.

മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കോഴിക്കോടെത്തുന്ന ആരുടെയും മനംകവരുന്ന സ്ഥലമാണ് കോഴിക്കോട് ബീച്ച്. കോഴിക്കോടിന്റെ മുഖം. ആരെയും വൈകാരികമായി ആകര്‍ഷിക്കാനുള്ള പ്രത്യേക കഴിവുണ്ട് കോഴിക്കോട് ബീച്ചിന്. സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കുന്നത്. സ്‌കൂളില്‍ നിന്നും നൂറ് മീറ്റര്‍ മാത്രമാണ് ബീച്ചിലേക്കുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ മിക്കവാറും ദിവസങ്ങളില്‍ കൂട്ടുകാരോടൊത്ത് ബീച്ചിലെത്തും. കുറെ സമയം അവിടെ ചിലവഴിക്കും. ഓരോ ദിവസവും വ്യത്യസ്ത സൗന്ദര്യമാണ് ബീച്ചിന്. അതുകൊണ്ടാണ് കോഴിക്കോട് ബീച്ച് ആരെയും ആകര്‍ഷിക്കുന്നതും.

സ്‌കൂള്‍ കഴിഞ്ഞ് കോളേജ് എത്തിയപ്പോഴും കൂട്ടുകാരോടൊത്ത് ബീച്ചിലെത്താറുണ്ട്. എത്ര തവണ കണ്ടാലും മതിവരാരില്ല. ഓരോ നിമിഷവും ആദ്യമായി കാണുന്ന അനുഭൂതിയാണ് ലഭിക്കുക. പഠനം കഴിഞ്ഞ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായപ്പോഴും കോഴിക്കോടെത്തിയാല്‍ കുറച്ച് സമയം കൂട്ടുകാരോടൊത്ത് ബീച്ചില്‍ ചിലവഴിക്കാറുണ്ടായിരുന്നു.

കൊവിഡ് നിയന്ത്രങ്ങള്‍ കാരണം രണ്ട് വര്‍ഷത്തോളമായി ബീച്ച് അടച്ചിട്ടിരിക്കുകയാണ്. കൂടുതല്‍ ഇളവുകളോടെ ടൂറിസം മേഖല തുറക്കുമ്പോള്‍ കോഴിക്കോട് ബീച്ചും നിങ്ങളെ മാടിവിളിക്കും. ഇന്നുവരെ നിങ്ങളാരും കാണാത്ത പുതിയ ഭാവത്തോടെയായിരിക്കും ആ വിളി.
മുഖം മിനുക്കിയ കോഴിക്കോട് ബീച്ച് ജൂലൈ ഒന്നിന് ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News