കൊവിഡ് രോഗികള്‍ക്ക് കുടുംബാംഗങ്ങളെ കണ്ട് സംസാരിക്കാന്‍ പ്രത്യേക സംവിധാനം, മൂന്നു ദിവസത്തിനുള്ളില്‍  60 ഓളം പേര്‍ വീട്ടുകാരുമായി സംസാരിച്ചു ; മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് രോഗികള്‍ക്ക് കുടുംബാംഗങ്ങളെ കണ്ട് സംസാരിക്കുന്നതിന് സംവിധാനം സജ്ജമായ സന്തോഷം പങ്കുവെച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മൂന്നു ദിവസങ്ങള്‍ കൊണ്ട് 60 ഓളം കോവിഡ് രോഗികള്‍ക്ക് വീട്ടുകാരുമായി വീഡിയോ കോളിലൂടെ സംസാരിച്ചതായി മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ടാബും ഫോണും ലഭ്യമാക്കാന്‍ സ്‌പോണ്‍സേഴ്‌സിനെ കിട്ടുക എന്നതായിരുന്നു പ്രധാനം. കോളേജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹി കൂടിയായ ഡോ.ജോണ്‍ പണിക്കരിനെ വിളിച്ചു സഹായിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ സന്തോഷത്തോടെ സമ്മതം അറിയിച്ചതായും മന്ത്രി കുറിച്ചു.

കൊവിഡ് രോഗികള്‍ക്ക് മാനസികാശ്വാസം ലഭ്യമാക്കാന്‍ ആവിഷ്‌കരിച്ച പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച കോളേജ് അല്മനൈയ്ക്കും മെഡിക്കല്‍ കോളേജ് ടീമിനും മന്ത്രി നന്ദി അറിയിച്ചു. കൂടുതല്‍ ആശുപത്രികളിലേക്ക് ഈ സംവിധാനം വ്യാപിപ്പിയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രി വീണാ ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കൊവിഡ് രോഗികള്‍ക്ക് കുടുംബാംഗങ്ങളെ കണ്ട് സംസാരിക്കുന്നതിന് സംവിധാനം ഒരുക്കണമെന്ന് ചിന്തിച്ചപ്പോള്‍ ഇത്രയെളുപ്പം നടപ്പിലാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചില്ല. ടാബും ഫോണും ലഭ്യമാക്കാന്‍ സ്‌പോണ്‍സേഴ്‌സിനെ കിട്ടുക എന്നതായിരുന്നു പ്രധാനം.

കോളേജിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹി കൂടിയായ ഡോ.ജോണ്‍ പണിക്കരിനെ വിളിച്ചു സഹായിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ സന്തോഷത്തോടെ സമ്മതം അറിയിച്ചു.
മൂന്നു ദിവസങ്ങള്‍ കൊണ്ട് 60 ഓളം കോവിഡ് രോഗികള്‍ക്ക് വീട്ടുകാരുമായി വീഡിയോ കോളിലൂടെ സംസാരിക്കുന്നതിന് സാധിച്ചു.

കോവിഡ് രോഗികള്‍ക്ക് മാനസികാശ്വാസം ലഭ്യമാക്കാന്‍ ആവിഷ്‌കരിച്ച പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച കോളേജ് അല്മനൈയ്ക്കും മെഡിക്കല്‍ കോളേജ് ടീമിനും നന്ദി. കൂടുതല്‍ ആശുപത്രികളിലേക്ക് ഈ സംവിധാനം വ്യാപിപ്പിയ്ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here