തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് കരണ്‍ ജോഹര്‍

സി. ശങ്കരന്‍ നായരുടെ ജീവിതം സിനിമയാക്കാന്‍ കരണ്‍ ജോഹര്‍ കരണ്‍ ജോഹര്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ നിര്‍ണ്ണായക ഏടുകളില്‍ ഒന്നായ ജാലിയന്‍ ബാലാബാഗ് കൂട്ടക്കൊലയെ അസപ്ദമാക്കിയാണ് കരണ്‍ തന്റെ പുതിയ ചിത്രം ഒരുക്കുന്നത്.

കരണ്‍ ജോഹറുടെ നിര്‍മ്മാണ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കരണ്‍ സിങ് ത്യാഗിയാണ്.

ജാലിയന്‍ ബാലാബാഗ് കൂട്ടക്കൊലയുടെ യഥാര്‍ത്ഥ കാരണക്കാരെ നിയമത്തിന് മുന്നില്‍ എത്തിച്ച സി. ശങ്കരന്‍ നായരുടെ പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോടതി മുറിയില്‍ ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടമാണ് സി.ശങ്കരന്‍ നായര്‍ നടത്തിയത്. അദ്ദേഹത്തിന്റെ ഈ പോരാട്ടം രാജ്യത്തുടനീളമുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാളികള്‍ക്ക് ആവേശം സമ്മാനിച്ചിരുന്നു. ‘ദി കേസ് ദാറ്റ് ഷോക് ദി എമ്പയര്‍’ എന്ന ശങ്കരന്‍ നായരെക്കുറിച്ചുള്ള പുസ്തകത്തെ അസപ്ദമാക്കിയാണ് പ്രധാനമായും ചിത്രം ഒരുങ്ങുന്നത്.

ശങ്കരന്‍ നായരുടെ ചെറുമക്കളായ രഘു പാലാട്ടും ഭാര്യ പുഷ്പ്പ പാലാട്ടും ചേര്‍ന്നാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. കരണ്‍ ജോഹാറിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. ഏറെ നാളായി ചിത്രീകരണം നടക്കുന്ന ചിത്രം ഉടന്‍ റിലീസ് ചെയ്യും. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അമിതാഭ് ബച്ചന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അയന്‍ മുഖര്‍ജിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here