ശിവകാര്‍ത്തികേയന്റെ ഡോക്ടര്‍ നാല് ഭാഷകളില്‍

തമിഴില്‍ ഏറെ പ്രതീക്ഷയോടെ സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ഡോക്ടര്‍. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇപ്പോള്‍ നാല് ഭാഷകളിലാണ് റിലീസിന് തയ്യാറെടുക്കുന്നത്. തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളിലാവും ചിത്രം പുറത്തിറങ്ങുക. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം റിലീസ് ചെയ്യാനും നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നുണ്ട്.

ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയിരിക്കുന്നത്. 2 മണിക്കൂര്‍ 28 മിനിറ്റാണ് ചിത്രത്തിന്റെ സമയദൈര്‍ഘ്യം. യൂ/ എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ശിവകാര്‍ത്തികേയന്റെ ആദ്യ ചിത്രമാണിത്. അതേ സമയം, ശിവകാര്‍ത്തികേയന്‍ നയകനാകുന്ന ഡോണിന്റെ ചിത്രീകരണം ഏറെക്കുറേ പൂര്‍ത്തിയായി. നവാഗത സംവിധായകനായ സിബി ചക്രവര്‍ത്തിയാണ് ഡോണിന്റെ സംവിധായകന്‍. സംവിധായകന്‍ അറ്റ്‌ലിയുടെ കീഴില്‍ സഹസംവിധായകനായി ജോലി ചെയ്തിരുന്ന ആളാണ് സിബി ചക്രവര്‍ത്തി.

കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിട്ടാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. കോളേജിലെ റിബല്‍ ആയിട്ടുള്ള ഒരു ഗ്യാങ്ങിന്റെ നേതാവായാണ് ശിവ കാര്‍ത്തികേയന്‍ എത്തുന്നത്. ഹാസ്യത്തില്‍ പൊതിഞ്ഞ രീതിയിലാണ് ചിത്രം അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ സിബി ചക്രവര്‍ത്തി പറഞ്ഞു. അനിരുന്ദ് രവി ചന്ദര്‍ ആണ് ഡോണിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ഇത് ഏഴാമത്തെ തവണയാണ് അനിരുന്ദും ശിവകര്‍ത്തികേയനും ഒന്നിക്കുന്നത്.

അതേ സമയം തമിഴകത്ത് നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകന്‍ ഏ.ആര്‍ മുരുഗദോസും ശിവകാര്‍ത്തികേയനും ഒന്നിക്കുന്നു എന്ന വാര്‍ത്തയും പുറത്തുവരുന്നു. വിജയ് നായകനാകുന്ന അടുത്ത ചിത്രം മുരുഗദോസ് സംവിധാനം ചെയ്യാനിരിക്കയായിരുന്നു എന്നാല്‍ നിര്‍മ്മാതാക്കളുമായുള്ള ചില അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നു വിജയ് മുരുഗദോസ് ചിത്രത്തില്‍നിന്നും പിന്മാറി. ഇതിന് ശേഷമാണ് മുരുഗദോസ് – ശിവ കാര്‍ത്തികേയന്‍ ടീം ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നത്. ശിവകാര്‍ത്തികേയന് വേണ്ടി കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാകും ചിത്രം ഒരുക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here