സോഷ്യല്‍ മീഡിയയില്‍ വൈറലായി അമല പോളിന്റെ കിടിലം ഡാന്‍സ്

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുകയാണ് അമല പോളിന്റെ കിടിലം ഡാന്‍സ്. അമലയുടെ ഡാന്‍സ് വീഡിയോ ആരാധകര്‍തന്നെ ഏറ്റെടുത്തിരിക്കുന്ന മട്ടാണ്. ഡാന്‍സ് കണ്ട ആരാധകരുടെ കമന്റ് എന്തൊരു എനര്‍ജിയെന്നാണ്. വീഡിയോ കാണാം..

അമല തെന്നിന്ത്യയിലെ ബോള്‍ഡ് നായികമാരില്‍ ഒരാളാണ്. താരത്തിന്റെ അരങ്ങേറ്റം മലയാള സിനിമയിലൂടെയായിരുന്നുവെങ്കിലും കൂടുതല്‍ തിളങ്ങിയത് തമിഴിലും തെലുങ്കിലുമാണ് എന്നത് ശ്രദ്ധേയമാണ്.

2009ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയായിരുന്നു അമല വെള്ളിത്തിരയിലെത്തിയത്. അതിനുശേഷം തമിഴില്‍ രണ്ടു സിനിമകള്‍ ചെയ്തുവെങ്കിലും വിജയിച്ചില്ല. ശേഷം 2010 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത്.
മാത്രമല്ല ചിത്രം വന്‍ ഹിറ്റാവുകയും തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുളള പുരസ്‌കാരം അമലയ്ക്ക് ലഭിക്കുകയും ചെയ്തിരുന്നു. അതുപോലെ അമലയുടെ ‘ആടൈ’ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here