കേന്ദ്രത്തിന് തിരിച്ചടി; കൊവിഡ് ബാധിച്ച് മരിച്ചവർക്ക് ധനസഹായം നൽകണമെന്ന് സുപ്രീംകോടതി

കേന്ദ്രസർക്കാരിന് സുപ്രീം കോടതിയിൽ നിന്നും വീണ്ടും തിരിച്ചടി. കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. ധനസഹായം നൽകിയാൽ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും നൽകാൻ കഴിയില്ലെന്നുമുള്ള കേന്ദ്ര നിലപാടാണ് സുപ്രീം കോടതി തള്ളിയത്.

നഷ്ടപരിഹാരം നൽകാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് ജസ്റ്റിസ് അശോക് ഭൂഷൻ അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. ജനദ്രോഹ പരമായ നടപടികളുമായി മോദി സർക്കാർ മുന്നോട്ട് പോകുമ്പോൾ രാജ്യത്തെ സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് സുപ്രീം കോടതി വിധി.

കൊവിഡ് ബാധിച്ച് മരിച്ചവർക്ക് സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജികളിൽ ആണ് സുപ്രീംകോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്തെ കൊവിഡ് മരണ നിരക്ക് ഉയരുകയാണെന്നും സാമ്പത്തിക മേഖല മെച്ചപ്പെടാത്ത സാഹചര്യത്തിൽ നേരിട്ട് സാമ്പത്തിക സഹായം നൽകാനാവില്ലെന്നുമുള്ള കേന്ദ്രസർക്കാർ നിലപാട് ജസ്റ്റിസുമാരായ അശോക് ഭൂഷൻ, MR ഷാ അടങ്ങിയ ബെഞ്ച് തള്ളിയതോടെ കേന്ദ്രസർക്കാറിന് വലിയ തിരിച്ചടിയാണ് നേരിട്ടത്.

കൊവിഡ് പ്രതിസന്ധിക്കിടെ കോടികൾ ചെലവഴിച്ചു സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ട് പോകുകയും കണക്കില്ലാത്ത പണം എത്തുന്ന പിഎം കെയർ ഫണ്ടുമെല്ലാം ഉള്ളപ്പോഴാണ് ജനങ്ങൾക്ക് പണം നൽകാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ ജനദ്രോഹപരമായ നിലപാട് കൈക്കൊണ്ടത്. ഇതിനും കൂടിയാണ് തിരിച്ചടി ലഭിച്ചത്. നഷ്ടപരിഹാരം നൽകാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് നിയമപരമായ ബാധ്യതയുണ്ട് എന്നും വ്യക്തമാക്കി.

നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ അത് നിയമപരമായ ഉത്തരവാദിത്വത്തിലെ വീഴ്ചയെന്നും സുപ്രീംകോടതി വിലയിരുത്തി. തുക എത്രയെന്ന് അതോറിറ്റിയ്ക്ക് തിരുമാനിക്കാം. ആറ് ആഴ്ചക്കുള്ളിൽ ഇത് സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാനും കോടതി നിർദേശം നൽകി.

ഇതിനു പുറമെ കൊവിഡ് ബാധിച്ചു ജീവൻ നഷ്ടപ്പെട്ടവരുടെ മരണസർട്ടിഫിക്കറ്റ് വിതരണം സംബന്ധിച്ച ആശയ കുഴപ്പങ്ങൾ പരിഹരിക്കാൻ നടപടികൾ ലഘൂകരിച്ച്, മാർഗരേഖ പുറത്തിറക്കാനും കേന്ദ്രത്തോട് നിർദേശിച്ചു. മരണകാരണവും മരണദിവസവും സർട്ടിഫിക്കറ്റിൽ വ്യക്തമാക്കണമെന്നും മരണ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് എതിർപ്പുമുണ്ടെങ്കിൽ, അക്കാര്യം സർക്കാർ പുന: പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടെ ജനദ്രോഹപരമായ നടപടികളുമായി മോദി സർക്കാർ മുന്നോട്ട് പോകുന്നതിനിടയിൽ രാജ്യത്തെ സാധാരണക്കാർക്ക് വലിയ ആശ്വാസമാവുകയാണ് സുപ്രിംകോടതി വിധി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel