പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസ് ആമസോണ്‍ പ്രൈം വീഡിയോയില്‍ എത്തി

പൃഥ്വിരാജ് സുകുമാരന്‍ പൊലീസ് വേഷത്തില്‍ വീണ്ടുമെത്തുന്ന കോള്‍ഡ് കേസ് ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്തു. ഔദ്യോഗിക റിലീസിന്റെ മണിക്കൂറുകള്‍ക്ക് മുമ്പാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലെത്തുന്നത്.

ഹൊറര്‍ പശ്ചാത്തലത്തില്‍ കേസന്വേഷണത്തിനെത്തുന്ന ഐപിഎസ് ഉദ്യോഗസ്ഥാനായിട്ടാണ് പൃഥ്വിരാജ് സിനിമയിലെത്തുന്നത്. ചിത്രം ഒരു ക്രൈം ത്രില്ലര്‍ മാത്രമല്ല അതിന് ഹൊറര്‍ പശ്ചാത്തലം കൂടുയുണ്ട് എന്ന് ആദ്യം പുറത്ത് വിട്ട ടീസറിലൂടെ അണിയറ പ്രവര്‍ത്തകര്‍ സൂചന നല്‍കിയിരുന്നു.

പൃഥ്വിരാജ് മുംബൈ പൊലീസ്, മെമ്മറീസ് എന്ന് ചിത്രങ്ങള്‍ക്ക് ശേഷമാണ് ഒരു പൊലീസ് വേഷത്തിലെത്തുന്നത്. തമിഴ് ചിത്രം ആരുവി ഫെയിം അദിതി ബാലനാണ് നായിക. ഇരുവരെയും കൂടാതെ അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാട്, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, ബോളിവുഡ് നടിയായ സുചിത്ര പിള്ള, അത്മിയാ എന്നിവരാണ് പ്രധാനകഥപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News