രാമനാട്ടുകര അപകടം; കേസിലെ പ്രധാന പ്രതിയായ സൂഫിയാന്‍ കീഴടങ്ങി

രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് ആസൂത്രണക്കേസിലെ പ്രധാന പ്രതി സൂഫിയാന്‍(31) കീഴടങ്ങി. കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. സ്വര്‍ണക്കടത്ത് മാഫിയയുമായി ബന്ധമുളള ആളാണ് സൂഫിയാന്‍ എന്നാണ് പൊലീസ് പറയുന്നത്. രണ്ടുപേര്‍ കൂടി ഇനി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

സൂഫിയാന്‍ നേരത്തെ രണ്ട് സ്വര്‍ണക്കടത്ത് കേസുകളില്‍ പ്രതിയായിട്ടുണ്ട്. കോഴിക്കോട് ഡിആര്‍ഐയും ബാംഗ്ലൂര്‍ റവന്യൂ ഇന്റലിന്‍ജന്‍സും സൂഫിയാനെതിരെ കോഫെപോസെ ചുമത്തിയിട്ടുണ്ട്. പരപ്പന അഗ്രഹാര ജയിലില്‍ ആറ് മാസവും തിരുവനന്തപുരം ജയിലിലും കിടന്നിട്ടുണ്ട്.

ബാംഗ്ലൂരില്‍ 11 കിലോ സ്വര്‍ണം കടത്തിയ കേസില്‍ സൂഫിയാന്‍ പ്രതിയാണെന്ന് സംശയിക്കുന്നുണ്ട്. കോഴിക്കോട് ഓമശ്ശേരിക്കടുത്ത് സ്വര്‍ണം ഉരുക്കിയ കേസിലും സൂഫിയാന്‍ പ്രതിയായിരുന്നു. 2018ഓടെയാണ് സൂഫിയാന്‍ ദുബായിയില്‍ നിന്ന് കോഴിക്കോട് കൊടുവള്ളിയിലെത്തിയത്.

കോഫെപോസ നിലനില്‍ക്കുന്നതില്‍ കാഠ്മണ്ഡു വിമാനത്താവളത്തിലെത്തി അവിടെ നിന്ന് റോഡ് മാര്‍ഗമാണ് കേരളത്തിലേക്കെത്തിയത്. അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലും സ്വര്‍ണക്കടത്ത് സംഘത്തെ നയിച്ചത് സൂഫിയാനാണെന്നാണ് പൊലീസ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News