kairali News Exclusive…കരിപ്പൂര്‍ സ്വര്‍ണ്ണ കവര്‍ച്ചാ കേസില്‍ പിടിയിലായ മുഹമ്മദലി ഷിഹാബ് കൊടും ക്രിമിനൽ

കരിപ്പൂര്‍ സ്വര്‍ണ്ണ കവര്‍ച്ചാ കേസില്‍ പിടിയിലായ മുഹമ്മദലി ഷിഹാബ് കൊടും ക്രിമിനൽ. ഹവാല ഇടപാടിന്റെ പേരില്‍ കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതിയാണ് ശിഹാബ്പാണ്ടിക്കാട് സ്വദേശിയായ ഷിഹാബ് എസ് ഐ ചമഞ്ഞാണ് ഓമശ്ശേരി സ്വദേശി അബ്ദുല്‍ അസീസിനെ തട്ടിക്കൊണ്ടുപോയത്.ഇയാള്‍ ഇത്തരത്തില്‍ നിരവധി പേരെ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് അബ്ദുല്‍ അസീസ് പറയുന്നു.
ശിഹാബിൻ്റെ ബി.ജെ.പി. ബന്ധം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

2014 ഫെബ്രുവരി പത്തിന് രാത്രിയിലാണ് ഓമശ്ശേരി മാക്കില്‍ അബ്ദുല്‍ അസീസിനെ പൊലീസ് യൂണിഫോമിലെത്തിയ സംഘം കൈയ്ക്ക് വിലങ്ങണിയിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയത്.ശിഹാബിൻ്റെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘമായിരുന്നു അസീസിനെ തട്ടിക്കൊണ്ട് പോയത്. മൂന്ന് ദിവസം വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് എണ്‍പത്‌ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

അവശനായ അബ്ദുല്‍ അസീസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. ശിഹാബ് ഉൾപ്പെടെ ഒമ്പതു പേരെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. എസ് ഐ ചമഞ്ഞാണ് അന്ന് മുഹമ്മദലി ഷിഹാബ് തന്നെ ചോദ്യം ചെയ്തതെന്നും ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് ഇയാളുടെ രീതിയെന്നും അബ്ദുല്‍ അസീസ് പറയുന്നു.

ക്രൂരമായ മര്‍ദ്ധനം കാരണം മാസങ്ങളോളം ചികിത്സയിലായിരുന്ന അബ്ദുല്‍ അസീസ് ഇപ്പോഴും പലവിധ പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്.ശിഹാബും സംഘവും നിരവധി പേരെ ഇത്തരത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ടെന്നും അബ്ദുല്‍ അസീസ് പറയുന്നു.

സുപ്രീം കോടതിയിലെ അഭിഭാഷകനാണെന്ന് പറഞ്ഞും ശിഹാബ് തട്ടിപ്പ് നടത്തിയിട്ടുണ്ട്. എൻ ഡി എ ഘടക കക്ഷിയായ. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യുയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന ഷിഹാബിന് ബി.ജെ.പി. നേതാക്കളുമായി അടുത്ത ബന്ധമുണ്ട്’. എ.പി അബ്ദുള്ളക്കുട്ടിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചതും ഇയാളായിരുന്നു. ബിജെപി നേതാക്കളുമായുള്ള ബന്ധം ഉപയോഗിച്ചാണ് ഇയാൾ ക്രിമിനൽ ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ആരോപണമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here