സഹപ്രവർത്തകനെ ക്വട്ടേഷൻ കൊടുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ നേതാവ് ഇന്ന് യൂത്ത് കോൺഗ്രസ്സിന്റെ ക്വട്ടേഷൻ വിരുദ്ധ സമരത്തിൽ !!!

കണ്ണൂരിൽ യൂത്ത് കോൺഗ്രസ്സിന്റെ ക്വട്ടേഷൻ വിരുദ്ധ സമരത്തിന് നേതൃത്വം നൽകിയത് സഹപ്രവർത്തകനെ ക്വട്ടേഷൻ കൊടുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ നേതാവ്.മൂന്ന് വർഷം മുൻപ് കെ എസ്‌ യു ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ വി രാഹുലാണ് ക്വട്ടേഷൻ വിരുദ്ധ സമരത്തിന്റെ മുഖ്യ സംഘാടകനായത്.നിലവിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയാണ് വി രാഹുൽ.

മൂന്ന് വർഷം വർഷം മുൻപ് വൻ വിവാദമായ സംഭവമായിരുന്നു കെ എസ് യു തെരഞ്ഞടുപ്പ് സമയത്തെ വി രാഹുലിന്റെ കൊലവിളി.ജില്ലാ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച എതിർ സ്ഥാനാർത്ഥിയും എതിർ ഗ്രൂപ്പുകാരനുമായ ഐവിൻ ജോസഫിനെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തുമെന്നായിരുന്നു ടെലഫോണിലൂടെയുള്ള ഭീഷണി.

ക്വട്ടേഷൻ സംഘത്തെ അയച്ച് സഹപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ നേതാവാണ് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ്സ് ക്വട്ടേഷൻ വിരുദ്ധ സംഘത്തിൻ്റെ മുഖ്യ സംഘാടകനായി പ്രത്യക്ഷപ്പെട്ടത്. പരിപാടി ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിലിനോടൊപ്പം വേദിയിൽ മുൻ നിരയിലായിരുന്നു രാഹുലിൻ്റെ സ്ഥാനം. ക്വട്ടേഷൻ വിഷയത്തിൽ കോൺഗ്രസ്സിൻ്റെ ഇരട്ട മുഖമാണ് ഇതിലൂടെ വെളിവായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News