കടല്‍കയറ്റം തടയാന്‍ ജൈവകവചം ഉണ്ടാക്കുന്നതിന് മുന്‍ഗണന, ഒരു ജില്ലയില്‍ ഒരു തീരദേശ ഗ്രാമം സമഗ്രവികസനത്തിനായി ഏറ്റെടുക്കും ; ഫിഷറീസ് മന്ത്രി സജി ചെറിയാന്‍

കടല്‍ കയറ്റം മൂലമുള്ള തീരശോഷണം തടയാന്‍ ജൈവ കവചം ഉണ്ടാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. കടല്‍ ഭിത്തി തകര്‍ന്നയിടങ്ങളില്‍ ഉടന്‍ നന്നാക്കും. ചെല്ലാനത്ത് ടെട്രാപോഡ് നിക്ഷേപിക്കുന്നതിനുള്ള ടെണ്ടര്‍ വിളിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

ശംഖുമുഖം തീരത്ത് ഏഴു കിലോമീറ്റര്‍ ജിയോ ട്യൂബിടും. 1500 കോടിയുടെ പദ്ധതികള്‍ കിഫ്ബി വഴി നടപ്പാക്കും. കടലിനോട് ചേര്‍ന്ന 50 മീറ്ററിലെ എല്ലാ വീടുകളും മാറ്റിസ്ഥാപിക്കും.ഇതിനായി 2500 കോടി ചെലവ് വരുംമെന്നും അദ്ദേഹം വ്യക്തമാക്കി.

50 മീറ്റര്‍ പ്രദേശം ജൈവ കവചമാക്കും.ഒരു ജില്ലയില്‍ ഒരു തീരദേശ ഗ്രാമം വീതം സമഗ്രവികസനത്തിനായി ഏറ്റെടുക്കും. ഫിഷറീസ് ഡയറക്ട്രേറ്റില്‍ കോള്‍ സെന്റര്‍ ആരംഭിക്കും. പരാതികള്‍ 24 മണിക്കൂര്‍ സ്വീകരിക്കും. മന്ത്രി ഓഫീസ് നേരിട്ടാകും നിയന്ത്രണം. പരാതിയില്‍ നടപടി ഉറപ്പാക്കും. എല്ലാ പീലിംങ് ഷെഡുകളും മാര്‍ക്കറ്റുകളും ഒരു വര്‍ഷത്തിനുള്ളില്‍ നവീകരിക്കുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

മത്സ്യ വിപണന മേഖലയിലെ സ്ത്രീ തൊഴിലാളികളെ സംരക്ഷിക്കും. കൂടുതല്‍ സ്ത്രീ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ പദ്ധതി നടപ്പാക്കും.
ഹാര്‍ബറുകളിലെ ടൂറിസം സാധ്യത പരിശോധിക്കും. ഇതിനായി ഹാര്‍ബറുകളെ നവീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News