ബിജെപിയിൽ പൊട്ടിത്തെറി രൂക്ഷം; സംസ്ഥാന നേതാക്കൾ ഒന്നടങ്കം രാജി വെക്കണമെന്ന് ആവശ്യം, നിലപാട് കടുപ്പിച്ച് ആർഎസ്എസ് 

സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. അടിമുടി മാറ്റം വേണമെന്നും സംസ്ഥാന നേതാക്കൾ ഒന്നടങ്കം രാജി വെക്കണമെന്നും ആവശ്യം. കാമരാജ് പദ്ധതി നടപ്പാക്കണമെന്നും നിരീക്ഷകർ ദേശീയ നേതൃത്വതോട് അവശ്യപ്പെട്ടു. അതിനിടെ കെ സുരേന്ദ്രനെ അധ്യക്ഷസ്ഥാനത്തു നിന്നും നീക്കമെന്ന നിലപാട് കടുപ്പിച്ച് ആർഎസ്എസും രംഗത്തു വന്നു. ഇതോടെ സംസ്ഥാന ഘടകവും ആർഎസ്എസും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ ദേശീയ നേതൃത്വം ഇടപെടലും ആരംഭിച്ചു.

കെ സുരേന്ദ്രനെതിരെ സംസ്ഥാന ബിജെപിയിൽ നീക്കം ശക്തമാകുന്നതിനിടെ ആണ് പാർട്ടിയിൽ അടിമുടി മാറ്റം വേണമെന്ന നിരീക്ഷകരുടെ റിപ്പോർട്ട് ചർച്ചയാകുന്നത്. നിലവിലെ നേതൃത്വം ഒന്നടങ്കം രാജിവയ്ക്കണമെന്നാണ് നിർദ്ദേശം. കാമരാജ് പദ്ധതി ബിജെപിയിലും വേണമെന്നും ആവശ്യപെടുന്നു.

അതേ സമയം,  തോൽവിയിൽ വി മുരളീധരനുൾപ്പെടെ ഉത്തരവാദിത്തമുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ ഗ്രൂപ്പ് നേതാവായി മാത്രമാണ് മുരളീധരൻ പെരുമാറുന്നതെന്നും വിമർശിക്കുന്നു. പാർട്ടിയിൽ അഴിമതി വ്യാപകമാണെന്നും റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് ചെലവഴിക്കാതെ കൈക്കലാക്കുന്ന സംഭവങ്ങളും വോട്ട് മറിക്കാൻ പണം വാങ്ങിയ സംഭവങ്ങളുമുണ്ടായി. ഈ സാഹചര്യത്തിൽ ബൂത്തുതലത്തിൽ തെരഞ്ഞെടുപ്പ് വേണമെന്നാണ് റിപ്പോർട്ടിലെ നിർദ്ദേശം.

അതിനിടെ കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റണമെന്ന നിലപാട് കടുപ്പിച്ച് ആർഎസ്എസ് നേതൃത്വവും രംഗത്തുവന്നു..നിലവിലെ രീതിയിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും മാറ്റം വേണമെന്നുമാണ് ആർഎസ്എസ് ആവശ്യപ്പെടുന്നത്..ഇതോടെ ഭിന്നത എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News