കിറ്റക്‌സ് മാനേജ്‌മെന്റ് രേഖാമൂലം പരാതി നല്‍കിയിരുന്നില്ല, വിവാദമുയര്‍ന്നപ്പോള്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ടു; മന്ത്രി പി രാജീവ്

സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പിന്മാറുന്നുവെന്ന കിറ്റക്‌സിന്റെ ആരോപണത്തിന് മറുപടിയുമായി വ്യവസായ മന്ത്രി പി.രാജീവ്. കിറ്റക്‌സ് മാനേജ്‌മെന്റ് രേഖാമൂലം പരാതി നല്‍കിയിരുന്നില്ലെന്നും വിവാദമുയര്‍ന്നപ്പോള്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ടുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പരാതി പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. അസന്റില്‍ കിറ്റക്‌സ് എം.ഒ.യു ഒപ്പിട്ടിട്ടില്ല. താല്‍പര്യം അറിയിക്കുകയാണ് ചെയ്തത്. മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ വിഷയം ഗൗരവത്തില്‍ എടുക്കുന്നു.ഔദ്യോഗിക സംവിധാനങ്ങളോട് പരാതിപ്പെടും. മുന്‍പ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയത് ശരിയായില്ലെന്നും ഇത് കേരളത്തിന്റെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ച് തെറ്റായ ചിത്രം നല്‍കുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News