മധ്യപ്രദേശില്‍ നിന്നും എത്തിച്ച സ്പിരിറ്റ് അളവില്‍ കുറവുള്ളതായി സൂചന; തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ എക്‌സൈസ് പരിശോധന

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ എക്‌സൈസ് പരിശോധന. മധ്യപ്രദേശില്‍ നിന്നും എത്തിച്ച സ്പിരിറ്റ് അളവില്‍ കുറവ് ഉണ്ടെന്ന സൂചനയെ തുടര്‍ന്നാണ് നടപടി.

എക്‌സൈസ് സംഘം ടാങ്കറുകള്‍ പരിശോധിക്കുകയാണ്. മധ്യപ്രദേശില്‍ നിന്ന് ഫാക്ടറിയിലെത്തിച്ച ടാങ്കറില്‍ നിന്ന് മൂന്ന് ലക്ഷത്തിലധികം രൂപയും കണ്ടെത്തി. ലീഗല്‍ മെട്രോളജി വിഭാഗവും ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ പരിശോധന നടത്തുകയാണ്.

മധ്യപ്രദേശിലെ അസോസിയേറ്റഡ് ആല്‍ക്കഹോള്‍ ആന്റ് ബ്രീവറീസ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നായിരുന്നു ലോഡ് എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News