ബിജെപി സംസ്ഥാന നേതൃത്വം അഗ്നിശുദ്ധി വരുത്തണം, നേതൃമാറ്റം അനിവാര്യം; വി.മുരളീധരനും കെ.സുരേന്ദ്രനുമെതിരെ രൂക്ഷവിമർശനവുമായി പി.പി.മുകുന്ദൻ

വി.മുരളീധരനും കെ.സുരേന്ദ്രനുമെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന ബി.ജെ.പി. നേതാവ് പി.പി.മുകുന്ദൻ. സംസ്ഥാന നേതൃത്വം അഗ്നിശുദ്ധി വരുത്തണം. നേതൃമാറ്റം അനിവാര്യം.വി.മുരളീധരൻ പക്വത കാട്ടണമെന്നും പി പി. മുകുന്ദൻ പറഞ്ഞു. അതേസമയം, കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ മാറ്റണമെന്നാവശ്യപ്പെട്ട്‌ മറുപക്ഷം  ഒപ്പുശേഖരണമാരംഭിച്ചു.

സംസ്ഥാന ബി.ജെ.പിയിലെ പ്രശ്നങ്ങൾ അനുദിനം രൂക്ഷമാകുന്ന ഘട്ടത്തിലാണ് മുതിർന്ന നേതാവ് പി.പി.മുകുന്ദൻ വി മുരളിധരനും കെ.സുരേന്ദ്രനിമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

സംസ്ഥാന നേതൃത്വം അഗ്നിശുദ്ധി വരുത്തണണമെന്നും  നേതൃമാറ്റം അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. വി.മുരളീധരൻ  ആനന്ദബോസിനെ തള്ളിപറഞ്ഞത് തെറ്റ്. മുരളിധരൻ  പക്വത കാട്ടണമെന്നും പി പി. മുകുന്ദൻ പറഞ്ഞു. ഫണ്ട് കൈകാര്യം ചെയ്തത് നേരായ രീതിയിലല്ല. പാർട്ടിയുടെ പ്രസക്തി നഷ്ടപ്പെടുന്ന രീതിയിലാണ് ഇപ്പോഴത്തെ പോക്കെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ മാറ്റണമെന്നാവശ്യപ്പെട്ട്‌ കൃഷ്ണദാസ്-ശോഭാ സുരേന്ദ്രൻ പക്ഷങ്ങൾ  ഒപ്പുശേഖരണം അരംഭിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളാണ്‌ ഒപ്പുശേഖരിച്ച്‌ ദേശീയ നേതൃത്വത്തിനയക്കുന്നത്‌‌. സുരേന്ദ്രനെ നേതൃത്വത്തിലിരുത്തി മുന്നോട്ടുപോകാനാകില്ലെന്ന്‌ വ്യക്തമാക്കിയാണ്‌ പുതിയനീക്കം.

കോഴ ഇടപാടും ഫണ്ട്‌ വെട്ടിപ്പുകളും ബിജെപിയുടെ മുഖം നഷ്ടമാക്കിയെന്ന  നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ‌ കൃഷ്‌ണദാസ്‌–ശോഭ വിഭാഗങ്ങൾ . പാർടി നേതൃതല യോഗങ്ങൾ ഓൺലൈനിലല്ലാതെ വിളിച്ച്‌ തങ്ങളുന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യണമെന്നാണ് ഇവരുടെ നിലപാട് .

ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത്‌ രാജിക്ക്‌ സുരേന്ദ്രൻ‌  തയ്യാറാകാത്ത സാഹചര്യത്തിൽ പുനഃസംഘടന എന്നാണ്‌ കേന്ദ്രനേതൃത്വത്തോട് കൃഷ്ണദാസ് – ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. ജൂലൈയിൽ ചേരുന്ന ആർ എസ്‌എസ്‌ ബൈഠക്‌കൂടി ലക്ഷ്യമിട്ടാണ്‌ ഒപ്പുശേഖരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News