ഓക്സിജൻ വില നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

ഓക്സിജൻ വില നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഓക്സിജൻ വിലവർദ്ധനക്കെതിരെ സ്വകാര്യ ആശുപത്രികൾ നൽകിയ ഹർജി കോടതി പരിഗണിക്കവേയാണ്  സർക്കാർ നിലപാട് അറിയിച്ചത് .

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നിയന്ത്രണ സംവിധാനം കൊണ്ടുവരുമെന്നും സർക്കാർ വ്യക്തമാക്കി.  ഓക്സിജൻ വില അടിക്കടി വർദ്ധിപ്പിക്കുകയാണെന്നും, എന്ത് കാരണത്തിൽ ആണ് കമ്പനികൾ വില കൂട്ടുന്നത് എന്ന് അറിയില്ലന്നും  ഹർജിക്കാരായ ആശുപത്രി ഉടമകൾ അറിയിച്ചു.

ഹർജിക്കാരുടെ വാദങ്ങളെ സർക്കാരും പിന്തുണച്ചു. തുടർന്നാണ് ഹർജി വിധി പറയുന്നതിനായി കോടതി മാറ്റിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here