വാറ്റ് കേസില്‍ യുവമോര്‍ച്ചാ ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ അറസ്റ്റില്‍

ചാരായം വാറ്റിയ കേസില്‍ യുവമോര്‍ച്ചാ ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ അറസ്റ്റില്‍. യുവമോര്‍ച്ച ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് അനൂപിനെയാണ് എടത്വ പൊലീസ് അറസ്റ്റ് ചെയ്തത്. അനൂപിന്റെ സഹോദരനെയും കേസില്‍ നേരത്തെ പിടികൂടിയിരുന്നു.

കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. കൊവിഡ് പ്രതിരോധ നടപടികളില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പാസിന്റെ മറവിലായിരുന്നു മദ്യവില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു.

സംഘത്തിലെ ആറ് പ്രതികളെ എടത്വ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വാറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട് എടത്വയില്‍ പിടിയിലായവരില്‍ നിന്നാണ് അനൂപിനെ കുറിച്ച് സൂചനകള്‍ ലഭിച്ചത്.

കുട്ടനാട് റെസ്‌ക്യൂ ടീം എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് കൂടിയായിരുന്നു അനൂപ്.സന്നദ്ധപ്രവര്‍ത്തനം ചെയ്യുന്നു എന്ന് വരുത്തിത്തീര്‍ത്ത് അതിന്റെ മറവിലായിരുന്നു ചാരായ വില്‍പ്പനയെന്ന് പൊലീസ് പറഞ്ഞു. എടത്വ മുതല്‍ ഹരിപ്പാടു വരെയുള്ള പ്രദേശങ്ങളിലായിരുന്നു അനൂപും സംഘവും ചാരായം എത്തിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here