സംസ്ഥാനത്ത് ടൂറിസം കേന്ദ്രങ്ങൾ സമ്പൂർണ വാക്സിനേഷൻ നടപ്പാക്കി തുറക്കാൻ തീരുമാനം

സംസ്ഥാനത്ത് ടൂറിസം കേന്ദ്രങ്ങൾ സമ്പൂർണ വാക്സിനേഷൻ നടപ്പാക്കി തുറക്കാൻ തീരുമാനം.  ആദ്യ ഘട്ടത്തിൽ വൈത്തിരി – മേപ്പാടി എന്നിവിടങ്ങളിൽ ഏ‍ഴ് ദിവസത്തിനകം ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി തുറക്കും. മൂന്നാർ അടക്കമുള്ള കേന്ദ്രങ്ങൾ അടുത്ത ഘട്ടത്തിൽ വാക്സിനേഷൻ നടപ്പാക്കി തുറക്കാനും തീരുമാനം.

കൊവിഡ് ടൂറിസം മേഖലയെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് മേഖലയുടെ പുനരുജ്ജീവനത്തിനായി സമ്പൂർണ വാക്സിനേഷൻ നടപ്പാക്കാൻ തീരുമാനിച്ചത്. വിനോദ സഞ്ചാരികൾക്ക് കേരളം സുരക്ഷിതമാണ് എന്ന സന്ദേശം ഇതിലൂടെ നൽകാൻ സാധിക്കുമെന്ന് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചാകും ഈ മേഖലയിലുള്ളവർക്ക് വാക്സിൻ നൽകുകയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

ഈ രീതിയിൽ രണ്ടു സീസൺ ആകുമ്പോൾ ടൂറിസം മേഖലയിലുള്ളവർ രണ്ട് ഡോസ് വാക്സിനടുത്ത് സുരക്ഷിതരാകും. അത്തരത്തിൽ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതിലൂടെ  നിലവിലെ പ്രതിസന്ധി പരിഹരിക്കാനാകും എന്നാണ് പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News