65 കോടിക്ക് മോഹന്‍ലാലിന്റെ അടുത്ത രണ്ടു ചിത്രങ്ങള്‍ ആമസോണ്‍ പ്രൈം കരാര്‍ സ്വന്തമാക്കി

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സിനിമ ചിത്രീകരണ അനുമതി വന്നാല്‍ ഉടന്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ആരംഭിക്കും. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിക്ക് വേണ്ടി പതിനഞ്ചു ദിവസമാണ് മോഹന്‍ലാല്‍ നല്കിയിരിക്കുന്നതു. ഈ ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും മോഹന്‍ലാല്‍ അഭിനയിക്കുക. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഈ രണ്ടു ചിത്രങ്ങളും നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്.

ഇപ്പോള്‍ പെരിങ്ങോട്ട് ഗുരുകൃപ ആയുര്‍വേദ ഹെറിറ്റേജില്‍ സുഖ ചികിത്സയിലാണ് മോഹന്‍ലാല്‍. ചികിത്സ കഴിഞ്ഞു ചിത്രീകരണ അനുമതി വന്നാല്‍ ഉടന്‍ മോഹന്‍ലാല്‍ ബ്രോ ഡാഡിയുടെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്യും. ഈ രണ്ടു ചിത്രങ്ങളും ആമസോണ്‍ പ്രൈമിനുവേണ്ടി 65 കോടി രൂപകയ്ക്ക് കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബാറോസിന്റെ ചിത്രീകരണം ഇനിയും വൈകും.

നിരവധി വിദേശ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നതുകൊണ്ടു തന്നെ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്മായി ഒഴിവാക്കിയാല്‍ മാത്രമേ ചിത്രീകരണം ആരംഭിക്കാന്‍ കഴിയൂ. മുഴുനീള കോമഡി ചിത്രമായ ബ്രോ ഡാഡിയില്‍ പൃഥ്വി രാജ്, കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൌബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News